Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅറബ്​ ​െഎക്യം...

അറബ്​ ​െഎക്യം ശക്തമാക്കണം –പ്രധാനമന്ത്രി 

text_fields
bookmark_border
അറബ്​ ​െഎക്യം ശക്തമാക്കണം –പ്രധാനമന്ത്രി 
cancel
camera_alt????????????? ???????? ???? ??? ????? ?? ???? ????? ???????????? ???????? ???????????????? ????????
മനാമ: മേഖലയുടെ സുരക്ഷക്കും പുരോഗതിക്കുമായി അറബ്​ ​െഎക്യം ശക്തമാകണമെന്ന്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. എല്ലാവിധ ഭീഷണികളെയും പരസ്​പര സഹകരണം കൊണ്ട്​ അതിജീവിക്കാനാകും. ഇതുവഴി രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലിനും അറുതിയുണ്ടാക്കാൻ സാധിക്കുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക സുരക്ഷക്ക്​ തന്നെ അറബ്​ സുരക്ഷയും സ്​ഥിരതയും പ്രധാനപ്പെട്ടതാണ്​. അറബ്​ മേഖലക്കെതിരായ ഭീഷണികൾ വിവിധ കാലങ്ങളിൽ നിലനിന്നിട്ടുണ്ട്​. പരസ്​പര സഹകരണത്തിലൂടെയാണ്​ ഇതെല്ലാം അതിജീവിച്ചത്​. വിശാല അറബ്​ സഖ്യമെന്ന ആശയം നേതൃത്വത്തി​​െൻറ ദീർഘവീക്ഷണമുള്ള നയങ്ങളുടെ ബലത്തിൽ കൂടുതൽ കരുത്തുനേടും. ഇതുവഴി ഭീകരതയു​ൾപ്പെടെ എല്ലാ അപകടങ്ങളെയും നേരിടാനാകുമെന്നും അദ്ദേഹം പറഞ്ഞു. മേഖലയുടെ സുരക്ഷ മുൻനിർത്തിയുള്ള എല്ലാ പരിശ്രമങ്ങൾക്കും ബഹ്​റൈൻ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.  ഭീകരതക്കെതിരായ പോരാട്ടം നടത്തുന്ന രാജ്യങ്ങൾക്ക്​  ആരോടും ശത്രുതയില്ല. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുകയെന്ന ദൗത്യമാണ്​ ഇതുവഴി നടത്തുന്നത്​. സുരക്ഷ ഉറപ്പാക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsArab unityArab news
News Summary - Arab unity
Next Story