അറബ് ടൂറിസം എക്സലൻറ് മെഡൽ ഹമദ് രാജാവിന് സമ്മാനിച്ചു
text_fieldsമനാമ: അറബ് ടൂറിസം ഒാർഗനൈസേഷെൻറ അറബ് ടൂറിസം എക്സലൻറ് ക്ലാസ് മെഡൽ, രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫക്ക് സമ്മാനിച്ചു. ഒാർഗനൈസേഷൻ പ്രസിഡൻറ് ഡോ.ബൻദർ അൽ െഫഹയ്ദിയാണ് മെഡൽ സമ്മാനിച്ചത്. ബഹ്റൈനിലെ ടൂറിസം മേഖലക്ക് നൽകുന്ന ഉറച്ച പിന്തുണക്കും മനാമയെ അറബ് ടൂറിസത്തിെൻറ തലസ്ഥാനമാക്കുന്നതിലും വഹിച്ച പങ്കിെൻറ പേരിലുമാണ് മെഡൽ. 2013 മുതൽ മനാമ അറബ് ടൂറിസത്തിെൻറ തലസ്ഥാനമെന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്നുണ്ട്. മെഡൽ സമ്മാനിച്ചതിന് ഹമദ് രാജാവ് കൃതഞ്ജത പ്രകാശിപ്പിച്ചു.
ബഹ്റൈെൻറ സുസ്ഥിരമായ ടൂറിസം വികസനത്തിന് ലഭിക്കുന്ന അംഗീകാരമാണിതെന്നും ടൂറിസം രാജ്യത്തിെൻറ വരുമാനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ആഗോളഭൂപടത്തിൽ നാഗരികത,പൈതൃകം, ടൂറിസം എന്നിവയുടെ വൈവിദ്ധ്യങ്ങളാൽ ബഹ്റൈനെ ശ്രദ്ധേയസ്ഥാനമാക്കിയതായും ഹമദ് രാജാവ് ചൂണ്ടിക്കാട്ടി. ടൂറിസം നിേക്ഷപ രംഗങ്ങളിൽ ബഹ്റൈെൻറ മുന്നേറ്റത്തെ ഡോ.ബൻദർ അൽ െഫഹയ്ദി അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
