Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​റ​ബ്...

അ​റ​ബ് വി​നോ​ദ​സ​ഞ്ചാ​ര ദി​നം; ബ​ഹ്‌​റൈ​ന്‍റെ സ്ഥാ​നം കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കും -ടൂ​റി​സം മ​ന്ത്രി

text_fields
bookmark_border
അ​റ​ബ് വി​നോ​ദ​സ​ഞ്ചാ​ര ദി​നം; ബ​ഹ്‌​റൈ​ന്‍റെ സ്ഥാ​നം കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കും -ടൂ​റി​സം മ​ന്ത്രി
cancel

മ​നാ​മ: അ​റ​ബ് മേ​ഖ​ല​യി​ലെ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ബ​ഹ്‌​റൈ​ന്‍റെ സ്ഥാ​നം കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കു​മെ​ന്ന് ടൂ​റി​സം മ​ന്ത്രി ഫാ​തി​മ ബി​ൻ​ത്​ ജ​അ്​​ഫ​ർ അ​സ്സൈ​റ​ഫി വ്യ​ക്ത​മാ​ക്കി. സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​നു​ള്ള വേ​ദി​യാ​യും സു​സ്ഥി​ര വി​ക​സ​ന​ത്തി​ന്റെ പ്ര​ധാ​ന ചാ​ല​ക​ശ​ക്തി​യാ​യും അ​റ​ബ് വി​നോ​ദ​സ​ഞ്ചാ​ര​ത്തെ മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നു​ള്ള സം​യോ​ജി​ത ന​യ​ങ്ങ​ളാ​ണ് രാ​ജ്യം ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​റ​ബ് വി​നോ​ദ​സ​ഞ്ചാ​ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

“സാം​സ്കാ​രി​ക സ്വ​ത്വം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നും ക്രി​യേ​റ്റീ​വ് വ്യ​വ​സാ​യ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ര​സ്പ​ര ബ​ന്ധം വ​ള​ർ​ത്തു​ന്ന​തി​നു​മു​ള്ള പ്ര​ധാ​ന ഉ​പാ​ധി​യാ​യി ടൂ​റി​സം മാ​റി​യി​രി​ക്കു​ന്നു. സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ​ക്കൊ​പ്പം ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ പ്രാ​ധാ​ന്യ​ത്തെ​യും കോ​ർ​ത്തി​ണ​ക്കി​യു​ള്ള ഒ​രു സ​ന്തു​ലി​ത ടൂ​റി​സം മേ​ഖ​ല​യാ​ണ് ബ​ഹ്‌​റൈ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ലെ മി​ക​ച്ച മാ​തൃ​ക​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും വൈ​ദ​ഗ്ധ്യം പ​ങ്കു​വെ​ക്കു​ന്ന​തി​നു​മാ​യി അ​ന്താ​രാ​ഷ്ട്ര ടൂ​റി​സം സം​ഘ​ട​ന​ക​ളു​മാ​യി കൂ​ടു​ത​ൽ സ​ഹ​ക​രി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. അ​റ​ബ് രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് നി​യ​മ​ങ്ങ​ളി​ലും യാ​ത്ര സൗ​ക​ര്യ​ങ്ങ​ളി​ലും കൂ​ടു​ത​ൽ ഏ​കോ​പ​നം ആ​വ​ശ്യ​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു”.

ബ​ഹ്‌​റൈ​ന്‍റെ 2022-2026 ടൂ​റി​സം സ്ട്രാ​റ്റ​ജി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​ജ്യ​ത്തി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് വ​ലി​യ കു​തി​പ്പാ​ണ് ന​ൽ​കു​ന്ന​ത്. ഈ ​വ​ർ​ഷം മ​നാ​മ​യെ 'ഗ​ൾ​ഫ് ടൂ​റി​സം ത​ല​സ്ഥാ​ന​മാ​യി' തി​ര​ഞ്ഞെ​ടു​ത്ത​ത് ഈ ​നേ​ട്ട​ത്തി​ന്റെ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Arab Tourism Day; Bahrain's position will be further strengthened - Tourism Minister
Next Story