അറബ് ഉച്ചകോടി: ബുധനും വ്യാഴവും ഗതാഗതനിയന്ത്രണം
text_fieldsമനാമ: 33ാമത് അറബ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് പ്രധാന റോഡുകളിലും ഹൈവേകളിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ബുധനും വ്യാഴവും നിയന്ത്രണമുണ്ടാകും.
ചില റോഡുകളിലെ ഗതാഗതം വഴിതിരിച്ചുവിടും. പ്രധാന റോഡുകളിലെ തിരക്ക് കുറക്കാനാണ് ചില സമയങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. നിയന്ത്രണങ്ങൾ രാവിലെയും വൈകുന്നേരവുമുണ്ടാകും.
ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന്, സല്ലാഖ്, സഖീർ പാലസ് റൗണ്ട് എബൗട്ട് എന്നിവിടങ്ങളിലേക്ക് നിയന്ത്രണമുണ്ടാകും. ഗതാഗതം സുഗമമാക്കാനായി നൽകിയിട്ടുള്ള ബദൽ റൂട്ടുകൾ യാത്രക്കായി ഉപയോഗിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

