അറബ് ഉച്ചകോടി: മീഡിയ സെന്റർ പ്രവർത്തനമാരംഭിച്ചു
text_fieldsഅറബ് ഉച്ചകോടിയുടെ മീഡിയ സെന്റർ പ്രവർത്തനമാരംഭിച്ചപ്പോൾ
മനാമ: മനാമ: 33ാമത് അറബ് ഉച്ചകോടിയുടെ മീഡിയ സെന്റർ പ്രവർത്തനമാരംഭിച്ചു. ഇൻഫർമേഷൻ മന്ത്രി റംസാൻ ബിൻ അബ്ദുല്ല അന്നുഐമിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഹമദ് രാജാവിന്റെ മീഡിയ ഉപദേഷ്ടാവ് നബീൽ ബിൻ യഅ്ഖൂബ് അൽ ഹമറിന്റെ സാന്നിധ്യത്തിൽ ഡിേപ്ലാമാറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഉച്ചകോടി റിപ്പോർട്ട് ചെയ്യാനെത്തിയ മീഡിയ പ്രവർത്തകരും അതിഥികളും സന്നിഹിതരായിരുന്നു.
സുപ്രധാനമായ അറബ് ഉച്ചകോടി ബഹ്റൈനിൽ സംഘടിപ്പിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ച അദ്ദേഹം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും കാഴ്ചപ്പാടുകളും നയനിലപാടുകളുടെയും കർമസാക്ഷ്യം കൂടിയാണിതെന്നും വ്യക്തമാക്കി. അറബ് ഐക്യം ഊട്ടിയുറപ്പിക്കാനും വിവിധ വിഷയങ്ങളിൽ ഐക്യരൂപ നിലപാട് രൂപപ്പെടുത്താനും ഉച്ചകോടിക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

