പഞ്ചാബി രുചികളുമായി 'അറബ് പഞ്ചാബ്' റസ്റ്റാറന്റ്
text_fieldsദാനാ മാളിൽ ആരംഭിച്ച ‘അറബ് പഞ്ചാബ്’ റസ്റ്റാറന്റ് ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ജുസെർ രൂപവാല ഉദ്ഘാടനം ചെയ്യുന്നു
മനാമ: അറബിക്, പഞ്ചാബി രുചികൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്ത് ദാനാ മാളിൽ ആരംഭിച്ച 'അറബ് പഞ്ചാബ്' റസ്റ്റാറന്റ്. സ്വാദിഷ്ടമായ പഞ്ചാബി തനത് രുചികൾ ബഹ്റൈൻ പ്രവാസികൾക്കായി ഒരുക്കുകയാണ് ഇവിടെ. ഒപ്പം, അറബിക് രുചിയും ആസ്വദിക്കാം.
ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ജുസെർ രൂപവാല റസ്റ്റാറന്റ് ഉദ്ഘാടനം ചെയ്തു. ആലൂ പൊറോട്ട, അമൃത്സരി കുൽച്ച, പ്രശസ്തമായ പഞ്ചാബി ലസി, സസ്യ, സസ്യേതര ഉച്ചഭക്ഷണം തുടങ്ങിയവ ഇവിടെ ലഭിക്കും. ബട്ടർ ചിക്കൻ, തന്തൂരി ടിക്ക, വിവിധതരം കറികൾ എന്നിവയും ഇവിടെ ആസ്വദിക്കാം.
പഞ്ചാബി ഭക്ഷണ ശീലങ്ങൾ ബഹ്റൈനിൽ അവതരിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് അറബ് പഞ്ചാബ് ജനറൽ മാനേജർ അമിത് കുമാർ പറഞ്ഞു. റസ്റ്റാറന്റ് തുറക്കാൻ പിന്തുണ നൽകിയ ദാനാ മാൾ മാനേജ്മെന്റിന് നന്ദി അറിയിക്കുന്നതായും ഭാവിയിൽ കൂടുതൽ ശാഖകൾ ആരംഭിക്കാനുള്ള പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ എട്ടുമുതൽ വൈകീട്ട് 11 വരെയാണ് റസ്റ്റാറന്റിന്റെ പ്രവർത്തന സമയം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.