അറബ്-ഇസ്‌ലാമിക രാജ്യങ്ങളുടെ െഎക്യത്തില്‍ ഈജിപ്തിെൻറ പങ്ക് ശ്രദ്ധേയം –കിരീടാവകാശി
text_fieldsമനാമ: അറബ്-ഇസ്‌ലാമിക രാജ്യങ്ങളുടെ ഐക്യം സാധ്യമാക്കുന്നതിൽ ഈജിപ്തിെൻറ ശ്രമം ഏറെ പ്രാധാന്യമുള്ളതാണെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുഹമ്മദ് നജീബ് സൈനിക താവള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഈജിപ്തിലെത്തിയ അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് അറബ്-ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ ഈജിപ്തിെൻറ പങ്ക് നിര്‍ണായകമാണ്. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും അതില്‍ വിവിധ രാഷ്ട്രങ്ങളോടൊപ്പം നിലകൊള്ളാനും ബഹ്‌റൈന്‍ സന്നദ്ധമാണ്. ഈജിപ്തുമായി ബഹ്‌റൈന് ശക്തമായ ബന്ധമാണുള്ളത്.അത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ബഹ്റൈെൻറ സാംസ്‌കാരികവും സാമ്പത്തികവുമായ വളര്‍ച്ചയിൽ ഈജിപ്തുകാര്‍ വഹിച്ച പങ്ക് അവഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളമാണ് കഴിഞ്ഞ ദിവസം ഈജിപ്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. മേഖലയിലെ മുഴുവന്‍ സൈനിക താവളങ്ങളെയും ബന്ധിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഉദ്ഘാടന വേളയില്‍ ഈജിപ്ത് പ്രസിഡൻറ് അബ്ദുല്‍ ഫത്താഹ് സീസി വ്യക്തമാക്കി. അറബ്-ഇസ്‌ലാമിക രാഷ്ട്രങ്ങളെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിയട്ടെയെന്ന് കിരീടാവകാശി ആശംസിച്ചു. ചടങ്ങിൽ സംബന്ധിച്ച് അദ്ദേഹം ബഹ്‌റൈനില്‍ തിരിച്ചെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
