അറബ് അന്താരാഷ്ട്ര സൈബർ സുരക്ഷ കോൺഫറൻസിന് തുടക്കം
text_fieldsമനാമ: പ്രഥമ അറബ് അന്താരാഷ്ട്ര സൈബർ സുരക്ഷ കോൺഫറൻസും പ്രദർശനവും ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ മേജർ ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. സഖീറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടക്കുന്ന കോൺഫറൻസിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള സൈബർ സുരക്ഷ വിദഗ്ധർ പങ്കെടുക്കുന്നുണ്ട്.
വിവര, സാങ്കേതിക വിദ്യയുടെ അടിസ്ഥാനഘടകമായി സൈബർ സുരക്ഷ മാറിയെന്ന് ശൈഖ് നാസർ പറഞ്ഞു. സൈബർ സുരക്ഷക്ക് ബഹ്റൈൻ അതീവ പ്രാധാന്യമാണ് നൽകുന്നത്. സൈബർ സുരക്ഷ രംഗത്ത് മേഖലയിലെ മുൻനിര രാജ്യമാണ് ബഹ്റൈൻ. രാജ്യത്ത് സുരക്ഷിതവും വിശ്വസനീയവുമായ സൈബർ ഇടം ഒരുക്കുന്നതിന് ദേശീയ സൈബർ സെക്യൂരിറ്റി നയത്തിന് രൂപംനൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയും കോൺഫറൻസിെന്റ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.