ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ അനുമോദിച്ചു
text_fieldsഅമർ നിഹാലിനുള്ള ഉപഹാരം ഫ്രൻഡ്സ് പ്രസിഡൻറ് ജമാൽ ഇരിങ്ങൽ സമ്മാനിക്കുന്നു
മനാമ: േക്ല മോഡലിങ്ങിൽ ദേശീയ, അന്തർ ദേശീയ പുരസ്കാരം നേടിയ അഫ്രീൻ അദ്നാനെയും ഓൾ ഇന്ത്യ എൻ.ഐ.ടി പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ അമർ നിഹാൽ ഷൗക്കത്തലിയെയും ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ അനുമോദിച്ചു. അഫ്രീൻ അദ്നാൻ 'മലർവാടി'യുടെ ജിദ്ഹഫ്സ് യൂനിറ്റ് പ്രവർത്തകയും അമർ നിഹാൽ ടീൻ ഇന്ത്യ ബഹ്റൈൻ മെംബറുമാണ്.
രണ്ടുപേർക്കുമുള്ള ഉപഹാരം ഫ്രൻഡ്സ് പ്രസിഡൻറ് ജമാൽ ഇരിങ്ങൽ കൈമാറി. ആക്ടിങ് ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ സ്വാഗതവും ടീൻ ഇന്ത്യ കോഒാഡിനേറ്റർ മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡൻറ് സഈദ് റമദാൻ അനുമോദന പ്രസംഗം നടത്തി. സക്കീന അബ്ബാസ്, നൗമൽ റഹ്മാൻ, ഗഫൂർ മൂക്കുതല തുടങ്ങിയവർ നേതൃത്വം നൽകി.

