ഇന്ത്യൻ സോഷ്യൽ ഫോറം അനുമോദിച്ചു
text_fieldsക്ലേ മോഡലിങ്ങിൽ അന്താരാഷ്ട്ര റെക്കോഡുകൾ കരസ്ഥമാക്കിയ അഫ്രീൻ മറിയം അദ്നാനെ ഇന്ത്യൻ സോഷ്യൽ ഫോറം റിഫ ബ്രാഞ്ച് അനുമോദിക്കുന്നു
മനാമ: ക്ലേ മോഡലിങ്ങിൽ അന്താരാഷ്ട്ര റെക്കോഡുകൾ കരസ്ഥമാക്കിയ അഫ്രീൻ മറിയം അദ്നാനെ ഇന്ത്യൻ സോഷ്യൽ ഫോറം റിഫ ബ്രാഞ്ച് അനുമോദിച്ചു. ക്ലേ മോഡലിങ്ങിൽ ഇൻറർനാഷനൽ ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയിൽ ഇടം നേടിയിരിക്കുകയാണ് എട്ടുവയസ്സുകാരിയായ ഈ കൊച്ചുമിടുക്കി.
തിരുവല്ല സ്വദേശികളായ അദ്നാൻ അഷറഫ്-അഖില സലീം ദമ്പതികളുടെ മകളാണ് അഫ്രീൻ. ഇന്ത്യൻ സോഷ്യൽ ഫോറം റിഫ ബ്രാഞ്ച് പ്രസിഡൻറ് താഹിർ, സെക്രട്ടറി റാഷിദ് എന്നിവർ ഉപഹാരങ്ങൾ കൈമാറി. ഹനീഫ കോപ്പവും പങ്കെടുത്തു.

