100 ശതമാനം വിദേശ ഉടമസ്ഥതയുള്ള കമ്പനികൾക്ക് ബഹ്റൈനിൽ അനുമതി
text_fieldsഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ
മനാമ: 100 ശതമാനം വിദേശ ഉടമസ്ഥതയുള്ള കമ്പനികൾക്ക് ബഹ്റൈനിൽ പ്രത്യേക മേഖലകളിൽ ബിസിനസ് ചെയ്യാൻ അനുമതി. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഇത് ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1,00,000 ദീനാറിന്റേതോ സമാന മൂല്യമുള്ള മറ്റ് കറൻസിയുടെയോ മൂലധനമുള്ള ബിസിനസുകൾക്കാണ് അനുമതി.
മാതൃ കമ്പനിയുടെ വാർഷിക വരുമാനം കുറഞ്ഞത് 750 ദശലക്ഷം യൂറോയോ അല്ലെങ്കിൽ തുല്യമായ ബഹ്റൈൻ ദീനാറോ ആയിരിക്കണം. കുറഞ്ഞത് 10 ആഗോള വിപണികളിലെങ്കിലും ബിസിനസ് ഉണ്ടായിരിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. 51ശതമാനം ബഹ്റൈൻ ഉടമസ്ഥാവകാശത്തിന്റെ മുൻ വ്യവസ്ഥക്കുകീഴിൽ പ്രവർത്തിക്കുന്ന കമ്പനികൾ പുതിയ നിയമത്തിനുകീഴിൽ വരുന്നില്ല.
സി.ആർ പുതുക്കിയില്ലെങ്കിൽ വൻ പിഴ
മനാമ: വാണിജ്യ രജിസ്ട്രേഷൻ (സി.ആർ) വർഷം തോറും കൃത്യസമയത്ത് പുതുക്കിയില്ലെങ്കിൽ ഇനി കനത്ത പിഴ വരും. മൂന്നാമത്തെ വർഷത്തിനു ശേഷം വൈകുന്ന ഓരോ വർഷത്തിനും 500 ദീനാർ പിഴ ഈടാക്കും. പരമാവധി പിഴ 5,000 ദിനാറാണ്. പിഴകൾ ഭേദഗതി ചെയ്തുകൊണ്ട് വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്റുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

