കോൺസുലാർ സേവനങ്ങൾക്ക് അപ്പോയിൻറ്മെൻറ് ഇന്ത്യൻ എംബസി മൊബൈൽ ആപ് പുറത്തിറക്കി
text_fieldsഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷത്തിൽനിന്ന്
മനാമ: കോൺസുലാർ സേവനങ്ങൾക്ക് അപ്പോയിൻറ്മെൻറ് എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ഉപയോക്തൃ-സൗഹൃദ മൊബൈൽ ആപ്ലിക്കേഷൻ ഇന്ത്യൻ എംബസി പുറത്തിറക്കി. ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷ ചടങ്ങിലാണ് 'EoIBh CONNECT'എന്ന ആപ് അംബാസഡർ പീയുഷ് ശ്രീവാസ്തവ അവതരിപ്പിച്ചത്. ഇന്ത്യൻ പ്രവാസി സമൂഹത്തിന് കൂടുതൽ വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്നതാണ് ഇൗ ആപ്.
ഇന്ത്യൻ എംബസിയിൽനിന്ന് കോൺസുലാർ സേവനങ്ങൾ ലഭിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനാണ് പുതിയ മൊബൈൽ ആപ് പുറത്തിറക്കിയത്. അറ്റസ്റ്റേഷൻ സേവനങ്ങൾ, തൽക്കാൽ പാസ്േപാർട്ട്, വിസ സേവനങ്ങൾ എന്നിവക്കുള്ള അപ്പോയിൻറ്മെൻറുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. രണ്ടാംഘട്ടത്തിൽ പാസ്പോർട്ട് സേവനങ്ങൾക്കുള്ള എംബസിയുടെ പുറംകരാർ ഏജൻസിയായ െഎ.വി.എസ് നൽകുന്ന സേവനങ്ങൾക്കും ബുക്കിങ് നടത്താൻ കഴിയും. ഭരണഘടന ദിനാഘോഷ ഭാഗമായി അംബാസഡർ ഭരണഘടനയുടെ ആമുഖം വായിച്ചു. തുടർന്ന് രാഷ്ട്രപിതാവിെൻറ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ രാഷ്ട്രപതിയുടെ നേതൃത്വത്തിൽ നടന്ന ഭരണഘടന ദിനാചരണത്തിലും അംബാസഡറും ജീവനക്കാരും ഒാൺലൈനിൽ പങ്കാളികളായി.
ഭരണഘടനാദിനത്തിെൻറ പ്രാധാന്യം ഒാർമിപ്പിച്ച അംബാസഡർ ചടങ്ങിൽ പെങ്കടുത്ത ഇന്ത്യൻ അസോസിയേഷനുകൾക്കും കമ്യൂണിറ്റി അംഗങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദിയും രേഖപ്പെടുത്തി. എംബസി സേവനങ്ങൾ മെച്ചപ്പെടുത്താൻ സ്വീകരിച്ച നടപടികളും അംബാസഡർ വിശദീകരിച്ചു. വെബ്സൈറ്റ് നവീകരണം, കൂടുതൽ സൗകര്യങ്ങളോടെ െഎ.വി.എസ് സെൻറർ ദാന മാളിലേക്ക് മാറ്റി സ്ഥാപിച്ചത് എന്നിവയെല്ലാം ഇന്ത്യൻ സമുഹത്തിന് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

