യമൻ പ്രസിഡന്റ് ബഹ്റൈൻ അംബാസഡറിൽനിന്നും നിയമന രേഖകൾ സ്വീകരിച്ചു
text_fieldsമനാമ: യമൻ പ്രസിഡന്റ് ഡോ. റഷാദ് അൽ അലീമി റിയാദിൽ റെസിഡന്റായ ബഹ്റൈൻ അംബാസഡർ ശൈഖ് അലി ബിൻ അബ്ദുറഹീം ബിൻ അലി ആൽ ഖലീഫയിൽനിന്നും നിയമന രേഖകൾ സ്വീകരിച്ചു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ അഭിവാദ്യങ്ങൾ അംബാസഡർ യമൻ പ്രസിഡന്റിന് കൈമാറി. ഇരുവർക്കുമുള്ള പ്രത്യഭിവാദ്യങ്ങൾ കൈമാറാൻ അംബാസഡറെ പ്രസിഡന്റ് ചുമതലപ്പെടുത്തുകയും ചെയ്തു. ബഹ്റൈനും യമനും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും കൂടുതൽ വിപുലപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.
ഏൽപിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കാൻ അംബാസഡർക്ക് സാധിക്കട്ടെയെന്ന് ഡോ. റഷാദ് ആശംസിക്കുകയും ചെയ്തു. തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിന് അംബാസഡർ യമൻ പ്രസിഡന്റിന് പ്രത്യേകം നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.