Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ്രിട്ടീഷ്​ ബിരുദം...

ബ്രിട്ടീഷ്​ ബിരുദം ബഹ്​റൈനിൽ നേടാം

text_fields
bookmark_border
ബ്രിട്ടീഷ്​ ബിരുദം ബഹ്​റൈനിൽ നേടാം
cancel

മനാമ: വിശാലമായ കാമ്പസി​ൽ തലയെടുപ്പോടെ നിൽക്കുന്ന സുന്ദരമായ കെട്ടിടങ്ങൾ. ആരെയും ആകർഷിക്കുന്ന പ്രശാന്തമായ പഠനാന്തരീക്ഷം. ബഹ്​റൈനിലെ പ്രമുഖ സ്വകാര്യ സർവകലാശാലയായ അ​ൈപ്ലഡ്​ സയൻസ്​ യൂണിവേഴ്​സിറ്റിയിൽ (എ.എസ്​.യു) പ്രവേശിക്കുമ്പോൾ കാണാൻ കഴിയുന്ന കാഴ്ചകളാണ്​ ഇത്​.

ലോകോത്തര നിലവാരമുള്ള വിദ്യഭ്യാസം ബഹ്​റൈനിൽ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2004ൽ ആരംഭിച്ച എസ്​.എസ്​.യു ഇന്ത്യൻ വിദ്യാർഥികൾക്ക്​ മികച്ച അവസരമാണ്​ വാഗ്ദാനം ചെയ്യുന്നത്​. യു.കെയിൽ ഉന്നത വിദ്യഭ്യാസത്തിന്​ പോകുന്ന വിദ്യാർഥികൾക്ക്​ അവിടെ പഠിക്കുന്ന കോഴ്​സ്​ അതിലും കുറഞ്ഞ ചെലവിൽ ബഹ്​റൈനിൽ പഠിക്കാൻ സാധിക്കുമെന്നത്​ ചെറിയ കാര്യമല്ല. ലണ്ടൻ സൗത്ത്​ ബാങ്ക്​ യൂണിവേഴ്​സിറ്റിയുമായി സഹകരിച്ച്​ നടത്തുന്ന എഞ്ചിനീയറിങ്​ കോഴ്​സുകൾ പാസാകു​ന്നവർക്ക്​ ലോകനിലവാരത്തിലുള്ള ബിരുദ സർട്ടിഫിക്കറ്റാണ്​ ലഭിക്കുന്നത്​.


വിപണിക്ക്​ ആവ​ശ്യമായ എല്ലാ യോഗ്യതകളുമുള്ള ഉദ്യോഗാർഥികളെ സൃഷ്​ടിക്കുകയാണ്​ എ.എസ്​.യുവി​െന്‍റ ലക്ഷ്യം. അന്താരാഷ്ട്ര നിലവാരമുള്ള പഠന രീതി തൊഴിൽ വിപണിയിലെ ഏറ്റവും മികച്ച ജോലികൾ നേടിയെടുക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. ആധുനികകാലത്ത്​ ഇന്‍റർനെറ്റിലൂടെയും യൂടൂബിലുടെയും മറ്റും വിദ്യാഭ്യാസം നേടാൻ എളുപ്പമാണ്​. എന്നാൽ, ഒരു ടീമിനൊപ്പം ജോലി ചെയ്യാനും സമ്മർദ്ദങ്ങൾക്കിടയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും വിദ്യാർഥികൾക്ക്​ കഴിയുമെന്ന്​ എങ്ങനെ ഉറപ്പിക്കാൻ സാധിക്കും​? എ.എസ്​.യുവിൽനിന്ന്​ ബിരുദം നേടുന്ന വിദ്യാർഥികളിൽ ഈ മേൻമകൾ ഉറപ്പാണെന്ന്​ പ്രസിഡന്‍റ്​ പ്രൊഫ. ഗസാൻ എഫ്​. അവാദ്​ പറയുന്നു.

യൂണിവേഴ്​സിറ്റിയുടെ അംബാസഡർമാർ

കഴിഞ്ഞ 18 വർഷത്തിനിടെ 6590 വിദ്യാർഥികളാണ്​ അ​ൈപ്ലഡ്​ സയൻസ്​ യൂണിവേഴ്​സിറ്റിയിൽനിന്ന്​​ പഠിച്ചിറങ്ങിയത്​. ബഹ്​റൈനിലും മറ്റ്​ ഗൾഫ്​ രാജ്യങ്ങളിലുമായി ഉന്നത പദവികളിൽ ജോലി ചെയ്യുന്ന ഇവരെ യൂണിവേഴ്​സിറ്റിയുടെ അംബാസഡർമാരായാണ്​ പ്രൊഫ. ഗസാൻ എഫ്​. അവാദ്​ വിശേഷിപ്പിക്കുന്നത്​. ഇതിനകം യൂണിവേഴ്​സിറ്റി കൈവരിച്ച നേട്ടങ്ങൾക്ക്​ തെളിവാണ്​ ആഗോളതലത്തിൽ നേടിയിട്ടുള്ള റാങ്കിങ്ങുകൾ. ലോകത്തെ സർവകലാശാലകളെ വിലയിരുത്തുന്ന പ്രശസ്തമായ ക്യൂ.എസ്​ റാങ്കിങ്ങിൽ 561-570 എന്ന സ്ഥാനം നേടാൻ യൂണിവേഴ്​സിറ്റിക്ക്​ കഴിഞ്ഞു. പ്രവർത്തനമാരംഭിച്ച്​ ചുരുങ്ങിയ വർഷത്തിനുള്ളിൽതന്നെ ഇത്രയും ഉയന്ന റാങ്ക്​ കൈവരിക്കാൻ സാധിച്ചത്​ അഭിമാനകരമായ നേട്ടമാണ്​. അറബ്​ യൂണിവേഴ്​സിറ്റികളിൽ 22ാം റാങ്കാണ്​ എ.എസ്​.യുവിനുള്ളത്​. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങൾക്ക് യു.കെയിലെ ക്വാളിറ്റി അഷ്വറൻസ്​ ഏജൻസി നൽകുന്ന അംഗീകാരവും കഴിഞ്ഞ വർഷം ലഭിച്ചു.

സമർഥർക്ക്​ സ്​കോർഷിപ്പ്​

മിടുക്കരായ വിദ്യാർഥികൾക്ക്​ സ്​കോളർഷിപ്പ്​ നൽകുന്നതിനും യൂണിവേഴ്​സിറ്റി മുന്നിലാണ്​. ബ്രിട്ടീഷ്​ പ്രോഗ്രാമുകൾക്ക്​ പഠനച്ചെലവി​െന്‍റ 30 മുതൽ 40 ശതമാനം വരെ തുക സ്​കോളർഷിപ്പ്​ നൽകുന്നുണ്ട്​. സെക്കൻഡറി സ്കൂൾ പരീക്ഷയിൽ 85 ശതമാനത്തിന്​ മുകളിൽ മാർക്ക്​ ലഭിച്ചവർക്ക്​ 40 ശതമാനം സ്​കോളർഷിപ്പും അതിന്​ താഴെ താഴെ മാർക്ക്​ ലഭിച്ചവർക്ക്​ 30 ശതമാനം സ്​കോളർഷിപ്പുമാണ്​ ലഭിക്കുന്നത്​. ഇതിന്​ പുറമേ, സ്​പോർട്സ്​ പോലുള്ള മേഖലകളിൽ മികവ്​ പുലർത്തുന്ന വിദ്യാർഥികൾക്കുള്ള സ്​കോളർഷിപ്പുകളുമുണ്ട്​. യൂണിവേഴ്​സിറ്റിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഓരോ വർഷവും പാവപ്പെട്ട വിദ്യാർഥികളെ സഹായിക്കുന്നതിന്​ 80000ഓളം ദിനാർ ചെലവഴിക്കുന്നുണ്ടെന്നും പ്രസിഡന്‍റ്​ പറഞ്ഞു.

നിലവിൽ എ.എസ്​.യുവിൽ പഠിക്കുന്ന 3000ഓളം വിദ്യാർഥികളിൽ ഏതാണ്ട്​ 10 ശതമാനം പേർ വിദേശ വിദ്യാർഥികളാണ്​. വരും വർഷങ്ങളിൽ ഇത്​ 30 ശതമാനമായി ഉയർത്താനാണ്​ യൂണിവേഴ്​സിറ്റി ലക്ഷ്യമിടുന്നത്​. ബഹ്​റൈനിലെയും ഗൾഫ്​ രാജ്യങ്ങളിലെയും ഇന്ത്യൻ പ്രവാസി സമൂഹത്തിനും ഈ സാധ്യതകൾ പ്രയോജനപ്പെടുത്താവുന്നതാണ്​.

ആധുനിക സൗകര്യങ്ങളോടെ പഠനം

25ഓളം രാജ്യങ്ങളിൽനിന്നുള്ള അധ്യാപകർ വിദ്യാർഥികൾക്ക്​ പകർന്നുനൽകുന്നത്​ വിജ്​ഞാനത്തിനൊപ്പം വ്യത്യസ്ത സംസ്കാരങ്ങളെക്കുറിച്ചുള്ള അനുഭവസമ്പത്തുമാണ്​​. സമൂഹത്തി​െന്‍റ പുരോഗതിക്ക്​ നിർണ്ണായക സംഭാവനകൾ നൽകാൻ കഴിയുന്ന വിദ്യാർഥി സമൂഹം ബഹ്​റൈ​െന്‍റ ഭാവി വളർച്ചക്ക്​ മുതൽക്കൂട്ടായി മാറും. ആധുനിക സാ​ങ്കേതിക വിദ്യകളുടെ സഹായ​ത്തോടെയാണ്​ യൂണിവേഴ്​സിറ്റിയിലെ ക്ലാസ്​ റൂമുകൾ സജ്ജീകരിച്ചിരിക്കുന്നത്​. ഡിസൈൻ സ്റ്റുഡിയോകൾ​, ലക്​ചർ ഹാളുകൾ, കമ്പ്യൂട്ടർ ലാബുകൾ, ലാംഗ്വേജ്​ ലബോറട്ടറികൾ, ഹൈടെക്​ ലൈബ്രററി എന്നിവ വിദ്യാർഥികൾക്ക്​ മികച്ച പഠനാനുഭവമാണ്​ സമ്മാനിക്കുന്നത്​.

കോളജ്​ ഓഫ്​ അഡ്​മിനിസ്​ട്രേറ്റീവ്​ സയൻസ്​, കോളജ്​ ഓഫ്​ ലോ, കോളജ്​ ഓഫ്​ ആർട്​സ്​ ആന്‍റ്​ സയൻസ്​, കോളജ്​ ഓഫ്​ എഞ്ചിനീയറിങ്​ എന്നിവയാണ്​ യുണിവേഴ്​സിറ്റിക്ക്​ കീഴിൽ പ്രവർത്തിക്കുന്നത്​. ഇതിൽ കോളജ്​ ഓഫ്​ എഞ്ചിനീയറിങ്ങിൽ ലണ്ടൻ സൗത്ത്​ ബാങ്ക്​ യൂണിവേഴ്​സിറ്റി നൽകുന്ന ബിരുദ പ്രോഗ്രാമുകളാണ്​ നടത്തുന്നത്​. ഈ കോഴ്​സുകളെല്ലാം ബഹ്​റൈനിലെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗീകരിച്ചതുമാണ്​. കോഴ്​സുകളെക്കുറിച്ചും പ്രവേശനം സംബന്ധിച്ചുമുള്ള കൂടുതൽ വിവരങ്ങൾ www.asu.edu.bh എന്ന വെബ്​സൈറ്റിൽ ലഭ്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
Next Story