എ.പി.ജെ. അബ്ദുൽ കലാം ചരമവാർഷികം ആചരിച്ചു
text_fieldsബഹ്റൈൻ ഇന്ത്യ എജുക്കേഷനൽ ആൻഡ് കൾചറൽ ഫോറം സംഘടിപ്പിച്ച എ.പി.ജെ. അബ്ദുൽ
കലാം അനുസ്മരണം
മനാമ: സ്വതന്ത്ര ഭാരതത്തിന്റെ 11ാമത് രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൽ കലാമിന്റെ ഏഴാം ചരമവാർഷികദിനം ബഹ്റൈൻ ഇന്ത്യ എജുക്കേഷനൽ ആൻഡ് കൾചറൽ ഫോറം ആചരിച്ചു.
ബഹ്റൈനിൽ അദ്ദേഹത്തെ കൊണ്ടുവരാൻ ചുക്കാൻ പിടിച്ച സോവിച്ചൻ ചെന്നാട്ടുശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. പരാധീനതകൾ നിറഞ്ഞ ചെറുപ്പത്തിൽ പത്ര വിതരണക്കാരനായി ജീവിതമാരംഭിച്ച്, ശാസ്ത്രപരീക്ഷണങ്ങളിൽ പുതിയ അധ്യായങ്ങൾ രചിച്ച്, രാജ്യത്തിന്റെ രാഷ്ട്രപതിയായി മാറിയ എ.പി.ജെ. അബ്ദുൽ കലാം സ്വജീവിതത്തിൽ എളിമയുടെ ഉദാത്ത മാതൃകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഗ്നിച്ചിറകുകൾ എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഏതൊരാൾക്കും ജീവിതത്തിന് ദിശാബോധം നൽകുന്നതാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അലക്സ് ബേബി പറഞ്ഞു.
സിംസ് ഹാളിൽ നടന്ന ചടങ്ങിൽ ഭാരവാഹികളായ സിബി കൈതാരത്ത്, വിനയചന്ദ്രൻ, അജിത്ത്, പവനൻ എന്നിവർ സംസാരിച്ചു. ചാൾസ് ആലുക്ക സ്വാഗതവും അജി പി. ജോയ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.