Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈനിൽ എ.പി.എ.ബി...

ബഹ്‌റൈനിൽ എ.പി.എ.ബി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു

text_fields
bookmark_border
ബഹ്‌റൈനിൽ എ.പി.എ.ബി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു
cancel
camera_alt

പ്രസിഡന്റ് ലിജോ കൈനടി, ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, ട്രഷറർ അജിത് കാർത്തികപള്ളി

മനാമ: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ (എ.പി.എ.ബി) ജനറൽ ബോഡി യോഗം സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ്സിൽ പ്രസിഡന്റ് ലിജോ കൈനടിയുടെ അധ്യക്ഷതയിൽ ചേർന്നു. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതം ആശംസിച്ചു. ജോർജ് അമ്പലപ്പുഴ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകൾ അർപ്പിച്ചു.

യോഗത്തിൽ ബംഗ്ലാവിൽ ഷറീഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ സ്മരണയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. സംഘടനയുടെ രൂപീകരണത്തിലും വളർച്ചയിലും അദ്ദേഹം നൽകിയ സംഭാവനകൾ യോഗം അനുസ്മരിച്ചു. തുടർന്ന് സംഘടനയുടെ വാർഷിക പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. യോഗത്തിൽ 2026-2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ- രക്ഷാധികാരി: ജോർജ് അമ്പലപ്പുഴ, പ്രസിഡന്റ്: ലിജോ കൈനടി, വൈസ് പ്രസിഡന്റുമാർ: ഹരീഷ് ചെങ്ങന്നൂർ, ആതിര പ്രശാന്ത്. ജനറൽ സെക്രട്ടറി: അനൂപ് പള്ളിപ്പാട്. സെക്രട്ടറിമാർ: അനീഷ് മാളികമുക്ക്, അശ്വിനി അരുൺ. ഖജാൻജി: അജിത് കാർത്തികപള്ളി. ചാരിറ്റി വിങ് കൺവീനർ: സാം കാവാലം, വനിതാ വേദി കൺവീനർ : ശാന്തി ശ്രീകുമാർ, മെമ്പർഷിപ്പ് സെക്രട്ടറി: അമൽ ജെയിംസ്, മീഡിയ വിങ് കൺവീനർ: സുജേഷ് എണ്ണയ്ക്കാട്

എക്സിക്യൂട്ടീവ് അംഗങ്ങളായി അരുൺ മുട്ടം, ജോബി പുളിങ്കുന്ന്, ലിജു മാവേലിക്കര, പൗലോസ് കാവാലം, ശ്രീകുമാർ കറ്റാനം, ജൂബിൻ ചെങ്ങന്നൂർ, ശ്രീജിത്ത് ആലപ്പുഴ, സജി കലവൂർ, രാജേശ്വരൻ കായംകുളം, രാജി ശ്രീജിത്ത്, രജനി എം. നായർ, ശ്യാമ ജീവൻ, ആശ മുരളീധരൻ, ചിഞ്ചു സച്ചിൻ, സിജി സിബി എന്നിവരെ തിരഞ്ഞെടുത്തു.ഹരീഷ് ചെങ്ങന്നൂർ നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfBahraingoverning body
News Summary - APAB in Bahrain elects new governing body
Next Story