എ.പി. ഫൈസലിെൻറ പിതാവിെൻറ വിയോഗത്തിൽ അനുശോചിച്ചു
text_fieldsമൊയ്തു ഹാജി
മനാമ: കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന സെക്രട്ടറി എ.പി. ഫൈസൽ വില്യാപ്പള്ളിയുടെ പിതാവ് ആശാരിപ്പറമ്പത്ത് മൊയ്തു ഹാജിയുടെ (78) വിയോഗത്തിൽ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിെൻറ വിയോഗം ഏറെ വേദനജനകവും ദുഃഖകരവുമാണെന്ന് സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു.
സാമൂഹിക സേവന രംഗത്തും സമുദായിക രംഗത്തും സജീവമായിരുന്ന അദ്ദേഹത്തിെൻറ വേർപാട് തീരാനഷ്ടമാണ്. കുടുംബത്തിെൻറ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന് വേണ്ടി പ്രാർഥനകൾ നടത്തണമെന്നും നേതാക്കൾ പറഞ്ഞു.
ഏതാനും നാളുകളായി ചികിത്സയിലിരുന്ന മൊയ്തു ഹാജി ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: സൈനബ. മക്കൾ: എ.പി. ഫൈസൽ, ഫൗസിയ. കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാൻ, ശംസുദ്ദീൻ വെള്ളിക്കുളങ്ങര, എം.എ റസാഖ് മാസ്റ്റർ തുടങ്ങിയവർ എ.പി ഫൈസലിെൻറ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

