മലയാളി തൊഴിലുടമയുടെ ചതിക്കിരയായ അനുപ്രസാദ് ഇന്ന് നാട്ടിലേക്ക്
text_fieldsപാസ്പോർട്ടുമായി അനുപ്രസാദ്
മനാമ: തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ അനുപ്രസാദിന് ഇതു ജീവിതം തിരിച്ചുകിട്ടയതുപോലെയാണ്. മലയാളി തൊഴിലുടമയുടെ ചതിയിൽപ്പെട്ട ഇൗ 33കാരൻ ദുരിതങ്ങൾക്കൊടുവിൽ വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങും. ഉച്ചക്ക് 12നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അനുപ്രസാദ് തിരുവനന്തപുരത്തേക്ക് തിരിക്കും. വിഷമഘട്ടത്തിൽതന്നെ സഹായിക്കാൻ എത്തിയ എല്ലാവരോടും ഒരുപാട് നന്ദിയോടെയാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്.അനുപ്രസാദിെൻറ പേരിൽ വ്യാജമായി സംഘടിപ്പിച്ച ഒൗട്ട്പാസ് ഉപയോഗിച്ച് തൊഴിലുടമയായ തിരുവനന്തപുരം ചൊവ്വര സ്വദേശി നാട്ടിലേക്ക് മുങ്ങിയതോടെയാണ് ഇൗ ചെറുപ്പക്കാരെൻറ കഷ്ടകാലം തുടങ്ങിയത്.
ബഹ്റൈനിൽ വൻതുക കടബാധ്യതയുള്ള തൊഴിലുടമ യാത്രാ വിലക്ക് മറികടക്കാനാണ് സ്വന്തം തൊഴിലാളിയായ അനുപ്രസാദിെൻറ പേരിൽ ഒൗട്ട്പാസ് സംഘടിപ്പിച്ച് നാടുവിട്ടത്. 2018 ഫെബ്രുവരിയിലാണ് അനുപ്രസാദിെൻറ ദുരിതങ്ങൾക്ക് തുടക്കം. രോഗിയായ പിതാവും മാതാവും സഹോദരിയും അടങ്ങുന്ന കുടുംബത്തിന് താങ്ങും തണലുമായ അനുപ്രസാദ് സുഹൃത്ത് മുഖേനയാണ് ജോലി തേടി ബഹ്റൈനിൽ എത്തിയത്.
മലയാളിയുടെ ഉടമസ്ഥതയിലുള്ള കോൺട്രാക്ടിങ് കമ്പനിയിൽ കെട്ടിട നിർമാണ തൊഴിലാളിയായി ജോലി ലഭിച്ചു. ആദ്യ മാസം മുതൽതന്നെ ദുരിതങ്ങളും തുടങ്ങി. വല്ലപ്പോഴുമൊക്കെയാണ് ശമ്പളം കൊടുത്തിരുന്നത്. ആറുമാസം കഴിഞ്ഞ് സഹികെട്ടപ്പോൾ നാട്ടിലേക്ക് തിരിച്ചുപോകുകയാണെന്ന് പറഞ്ഞു. എന്നാൽ, ശമ്പളം കൊടുക്കാമെന്നും ജോലിയിൽ തുടരാനുമായിരുന്നു മറുപടി. വീണ്ടും പഴയ അവസ്ഥ തുടർന്നപ്പോൾ നാട്ടിലേക്ക് പോവുകയാണെന്നും തരാനുള്ള ശമ്പളം മുഴുവൻ നൽകണമെന്നും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തീർത്തു പറഞ്ഞു. ഇതിനെത്തുടർന്ന് ഒക്ടോബറിൽ പാസ്പോർട്ട് തിരിച്ചുകൊടുക്കുകയും ചെയ്തു. ശമ്പളം ബന്ധുക്കൾ മുഖേന നാട്ടിൽ കൊടുക്കാമെന്നും അറിയിച്ചു.
ഇതിനകം അനുപ്രസാദിെൻറ വിസ കാലാവധി കഴിഞ്ഞിരുന്നു. തുടർന്ന് മറ്റൊരു സ്പോൺസർ മുഖേന വിസ പുതുക്കാൻ പാസ്പോട്ട് സമർപ്പിച്ചപ്പോഴാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. ലേബർ മാർക്കറ്റ് െറഗുലേറ്ററി അതോറിറ്റിയിൽ (എൽ.എം.ആർ.എ) പാസ്പോർട്ട് പരിശോധിച്ചപ്പോൾ അനുപ്രസാദ് ബഹ്റൈനിൽനിന്ന് പുറത്തുപോയി എന്നാണ് രേഖകളിൽ കാണിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനുപ്രസാദിെൻറ പേരിൽ ഒൗട്ട്പാസ് സംഘടിപ്പിച്ച് തൊഴിലുടമ മുങ്ങിയ വിവരം പുറത്തറിയുന്നത്. തുടർന്ന് സാമൂഹിക പ്രവർത്തകനായ സുധീർ തിരുനിലത്ത് മുഖേന ഇന്ത്യൻ എംബസിയിലും മുഖ്യമന്ത്രിയുടെ ഒാഫിസിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലും പരാതി നൽകി.
നാട്ടിലെ പൊലീസ് സ്റ്റേഷനിലും പരാതി നൽകി. നീണ്ട അന്വേഷണങ്ങൾക്കും പരിശോധനകൾക്കും ഒടുവിൽ അനുപ്രസാദിെൻറ നിരപരാധിത്വം അധികൃതർക്ക് ബോധ്യപ്പെടുകയും പുതിയ പാസ്പോർട്ട് അനുവദിക്കുകയുമായിരുന്നു. രണ്ടര സെൻറിലുള്ള വീട് വെള്ളപ്പൊക്കത്തിൽ പൂർണമായി നശിച്ചതുമൂലം കട്ട പെറുക്കി െവച്ച് ഷീറ്റ് മേഞ്ഞ വീട്ടിലാണ് അനുപ്രസാദിെൻറ കുടുംബം കഴിയുന്നത്. വിസക്കും പിതാവിെൻറ ചികിത്സക്കുമായി വാങ്ങിയ കടംവീട്ടുകയെന്ന ബാധ്യതയും അനുവിെൻറ മുന്നിലുണ്ട്.
അനുവിന് വീട് നിർമിച്ച് കൊടുക്കുന്നതിനുള്ള ഒരുക്കം എം.എം ടീം മലയാളി മനസ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. അനുപ്രസാദ് എത്തുന്നത് കാത്തിരിക്കുകയാണ് വീട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

