ആഗോള ഇസ്ലാമോഫോബിയ വിരുദ്ധ ദിനം ആചരിച്ചു
text_fieldsമനാമ: ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ഒന്നാമത് ആഗോള ഇസ്ലാമോഫോബിയ വിരുദ്ധ ദിനം യൂത്ത് ഇന്ത്യ ആചരിച്ചു. ഇസ്ലാമോഫോബിയ, വംശീയത, വംശീയ വിവേചനം, മതപരമായ അസഹിഷ്ണുത എന്നിവക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒത്തൊരുമിക്കണമെന്നു യൂത്ത് ഇന്ത്യ ആഹ്വാനംചെയ്തു.
രാഷ്ട്രീയമായും സാമൂഹികമായും ചെറുക്കപ്പെടുകയും ബഹുമുഖമായ രാഷ്ട്രീയ പ്രതിരോധത്തിലൂടെയും ബോധവത്കരണങ്ങളിലൂടെയും ശക്തമായ നിയമനിർമാണങ്ങളിലൂടെയും പൂർണമായും ഇസ്ലാമോഫോബിയ തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് അധ്യക്ഷത വഹിച്ച യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി.കെ. പറഞ്ഞു. ജനറൽ സെക്രട്ടറി ജുനൈദ് പി.പി. സ്വാഗതവും സാജിർ ഇരിക്കൂർ നന്ദിയും പറഞ്ഞു.

