ബഹ്‌റൈനു നേരെ വീണ്ടും ഇറാൻ ഡ്രോൺ ആക്രമണം: വിജയകരമായി തകർത്ത് വ്യോമ പ്രതിരോധ സേന
text_fieldsമനാമ: ദിവസങ്ങളുടെ ഇടവേളക്ക് ശേഷം ബഹ്‌റൈനെ ലക്ഷ്യമിട്ട് വീണ്ടും ഇറാൻ ആക്രമണം. ബുധനാഴ്ച പുലർച്ചെ രാജ്യത്തിന് നേരെ വന്ന ഡ്രോണുകളെ വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ സ്ഥിരീകരിച്ചു. പുലർച്ചെ മൂന്നോടെയാണ് സുരക്ഷ സൈറൺ മുഴങ്ങിയത്.
5 മണിയോടെ ആൾ ക്ലിയർ സൈറണും മുഴങ്ങി. ബഹ്‌റൈന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ പൗരന്മാരും രാജ്യത്തുള്ള വിദേശികളും പൂർണ്ണ ശാന്തത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
സുരക്ഷ സൈറണുകൾ കേട്ടാൽ എല്ലാവരും എത്രയും വേഗം തൊട്ടടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനായി ഔദ്യോഗിക ചാനലുകൾ വഴിയുള്ള വാർത്തകളും നിർദേശങ്ങളും മാത്രം പിന്തുടരണമെന്നും മന്ത്രാലയം ജാഗ്രതാനിർദേശം നൽകി. വ്യോമ പ്രതിരോധ സേനയുടെ ഉയർന്ന ജാഗ്രതയും കൃത്യമായ ഇടപെടലുമാണ് ഡ്രോൺ ആക്രമണത്തെ തകർക്കാൻ സഹായിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

