വീണ്ടുമൊരു ഫുട്ബാൾ വസന്തം; കെ.എഫ്.എ സൂപ്പർ കപ്പ് സീസൺ-6ന് ഇന്ന് സിഞ്ച് സ്റ്റേഡിയത്തിൽ കിക്കോഫ്
text_fieldsമനാമ: ഗൾഫ് മലയാളി ഫുട്ബാൾ പ്രേമികൾ കാത്തിരുന്ന ആവേശപ്പോരാട്ടത്തിന് ഇന്ന് തുടക്കം. കേരള ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ) ബഹ്റൈൻ സംഘടിപ്പിക്കുന്ന ആറാമത് സൂപ്പർ കപ്പ് ടൂർണമെന്റിന് ഇന്ന് ബഹ്‌റൈൻ സിഞ്ച് സ്റ്റേഡിയത്തിൽ പന്തുരുളും. രാത്രി 9 മണി മുതലാണ് മത്സരങ്ങള്‍ നടക്കുക. ഇന്നുമുതൽ മൂന്ന് ആഴ്ചകളിലായി നടക്കുന്ന കാൽപന്തുകളിയുടെ ഈ മഹാമാമാങ്കത്തിൽ പ്രവാസലോകത്തെ പ്രമുഖരായ 49 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
വിവിധ നിലവാരത്തിലുള്ള കളിക്കാർക്ക് അവസരമൊരുക്കി മൂന്ന് കാറ്റഗറികളിലായാണ് ഇത്തവണയും മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അമേച്ചർ കാറ്റഗറിയിൽ 25 ടീമുകളും, സെമി പ്രൊഫഷണൽ കാറ്റഗറിയിൽ 16 ടീമുകളും കളത്തിലിറങ്ങും. കൂടാതെ, ടൂർണമെന്റിന്റെ മുഖ്യ ആകർഷണമായ പ്രൊഫഷണൽ കാറ്റഗറിയിൽ പ്രമുഖരായ 8 കരുത്തുറ്റ ടീമുകളാണ് കിരീടപ്പോരാട്ടത്തിനായി അണിനിരക്കുന്നത്.
പ്രവാസി ഫുട്ബാളിലെ മികച്ച ക്ലബ്ബുകളും പ്രശസ്തരായ താരങ്ങളും അണിനിരക്കുന്നതിനാൽ ഇത്തവണത്തെ സൂപ്പർ കപ്പ് ഏറെ പ്രവചനാതീതവും ആകർഷകവുമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കളി കാണാനും പ്രിയപ്പെട്ട ടീമുകളെ പ്രോത്സാഹിപ്പിക്കാനും എല്ലാ കായികപ്രേമികളെയും സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കെ.എഫ്.എ ഭാരവാഹികളായ പ്രസിഡന്റ് അര്‍ഷദ് അലി, ജനറല്‍ സെക്രട്ടറി സജ്ജാദ് സുലൈമാന്‍, ട്രഷറര്‍ തസ്ലീം എന്നിവര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

