Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈന് നേരെ വീണ്ടും...

ബഹ്‌റൈന് നേരെ വീണ്ടും ആക്രമണം; വിജയകരമായി പ്രതിരോധിച്ച് സേന

text_fields
bookmark_border
https://www.madhyamam.com/tags/iran-attack
cancel

മനാമ: ബഹ്‌റൈന് നേരെ വീണ്ടും ആക്രമണം തുടർന്ന് ഇറാൻ. ഞായറാഴ്ച രാവിലെ നടന്ന ആക്രമണങ്ങളെ ബഹ്‌റൈൻ പ്രതിരോധ സേനയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയോടെ തടയുകയും തകർക്കുകയും ചെയ്തതായി ജനറൽ കമാൻഡ് വ്യക്തമാക്കി. രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സേനയുടെ എല്ലാ വിഭാഗങ്ങളും അതീവ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

ആക്രമണത്തിൻ്റെ ഭാഗമായി അവശേഷിക്കുന്ന അസ്വാഭാവികമായ വസ്തുക്കൾ കാണുകയാണെങ്കിൽ അവയിൽ തൊടുകയോ സമീപിക്കുകയോ ചെയ്യരുതെന്നും, അത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനായി റോയൽ ഫീൽഡ് എൻജിനീയറിംഗ് യൂണിറ്റ് ഉദ്യോഗസ്ഥർ സജ്ജമാണ്.

സാധാരണക്കാർക്കും സ്വകാര്യ സ്വത്തുക്കൾക്കും നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ജനറൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തെ പ്രതിരോധിക്കാനുള്ള തങ്ങളുടെ കടമ നിർവ്വഹിക്കുന്നതിൽ സേനാ ഉദ്യോഗസ്ഥർ പ്രകടിപ്പിച്ച ഉയർന്ന യുദ്ധസജ്ജതയിലും ജാഗ്രതയിലും ജനറൽ കമാൻഡ് അഭിമാനം രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsIran attackBahrain News
News Summary - Another attack on Bahrain; Army successfully repels
Next Story