ന്യൂ ഹൊറൈസൺ സ്കൂളിൽ വാർഷിക സ്കൂൾ കായികമേള
text_fieldsന്യൂ ഹൊറൈസൺ സ്കൂളിൽ നടന്ന വാർഷിക സ്കൂൾ കായികമേള
മനാമ: ന്യൂ ഹൊറൈസൺ സ്കൂൾ വാർഷിക സ്പോർട്സ് മീറ്റ്, ‘അരീന ഓഫ് ചാമ്പ്യൻസ്’, സിഞ്ച് കാമ്പസിൽ നടന്നു. വർണാഭമായ പരേഡോടെയാണ് പരിപാടി ആരംഭിച്ചത്. സ്കൂൾ സ്പോർട്സ് ക്യാപ്റ്റൻ സയ്യിദ് ഷയാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ചെയർമാൻ ജോയ് മാത്യൂസ് സ്പോർട്സ് മീറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ഡോ. ബാബു രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഒരു മികച്ച വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ കായികരംഗത്തെ പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.സ്കൂളിൽ നടന്ന വിവിധ കായിക മത്സര വിജയികൾക്കും ഇന്റർ സ്കൂൾ മത്സരത്തിലെ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

