ഷറഫ് ഡിജിയിൽ വാർഷിക ഓഫർ പ്രഖ്യാപിച്ചു
text_fieldsമനാമ: ഷറഫ് ഡിജി 14ാം വാർഷികാഘോഷ ഓഫറുകൾ പ്രഖ്യാപിച്ചു. ആദ്യത്തെ 100 ഉപഭോക്താക്കൾക്ക് സൗജന്യമായി മൈക്രോവേവ് ഓവനുകളും വാക്വം ക്ലീനറുകളും ലഭിക്കും. ഇതിനുപുറമേ, സ്ക്രാച്ച് ആൻഡ് വിൻ സമ്മാനങ്ങൾ, രണ്ട് ദിനാറിെന്റ അസ്ഗറലി വൗച്ചർ, 20 ദിനാറിെന്റ അൽ ഹിലാൽ ഹെൽത്ത് ചെക്ക് വൗച്ചർ എന്നിവയും ഓരോ പർച്ചേസിനുമൊപ്പം സമ്മാനമായി ലഭിക്കും.
ആകർഷകമായ വിലക്കുറിവിൽ മികച്ച ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഷറഫ് ഡിജി ഒരുക്കുന്നത്. സിറ്റി ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, എച്ച്.എസ്.ബി.സി എന്നിവയിൽനിന്ന് 12 മാസത്തെ പലിശരഹിത തവണവ്യവസ്ഥയും ലഭിക്കും. തെരഞ്ഞെടുത്ത എൻ.ബി.കെ ബാങ്ക് കാർഡുകളിൽ നാല് ശതമാനം കാഷ്ബാക്കും ലഭിക്കും.
ഓഫർ ബുധനാഴ്ച മുതൽ നവംബർ ഒമ്പത് വരെ നീണ്ടുനിൽക്കും. കൂടുതൽ വിവരങ്ങൾക്ക് +973 66983045 (വാട്സാപ്പ്), 80008007 (ടോൾഫ്രീ).

