ലുലുവിൽ വാർഷികാഘോഷം ഇന്നുമുതൽ
text_fieldsമനാമ: ലുലു ഹൈപ്പർ മാർക്കറ്റ് 14ാം വാർഷികാഘോഷത്തിന് വ്യാഴാഴ്ച തുടക്കമാകും. സെപ്റ്റംബർ 22വരെ എല്ലാദിവസവും ഡീലുകളും പ്രമോഷനുകളും ഉണ്ടാകും. ഇലക്ട്രോണിക്സ്, ഹോട് ഫുഡ്, ബ്യൂട്ടി-ഹെയർകെയർ, വീടുകളിലേക്കുള്ള ശുചിത്വ ഉൽപന്നങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ, ആഡംബര സ്മാർട്ട്ഫോൺ, വൈഡ് സ്ക്രീൻ ടെലിവിഷൻ, ചോക്ലറ്റ്, ചീസ്, മാംസം, കളിപ്പാട്ടങ്ങൾ, ഫിറ്റ്നസ് ഉപകരണങ്ങൾ തുടങ്ങിയ ഒേട്ടറെ ഉൽപന്നങ്ങളാണ് വിവിധ ഒാഫറുകളോടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സുഗന്ധദ്രവ്യങ്ങൾക്ക് 55 ശതമാനവും ഫാഷൻ വസ്ത്രങ്ങൾ, ആക്സസറീസ്, പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ, സൈക്കിൾ തുടങ്ങിയവക്ക് 50 ശതമാനവും കിഴിവ് ലഭിക്കുന്നതാണ്. മാസ്റ്റർകാർഡ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒാൺലൈനിൽ ഷോപ്പിങ് നടത്തുേമ്പാൾ 20 ശതമാനം അധിക ഡിസ്കൗണ്ടും ലഭിക്കും. ദാന മാൾ, ഗലേറിയ മാൾ, ജുഫൈർ മാൾ, ആലി റംലി മാൾ, റിഫ, സാർ ആട്രിയം മാൾ, ഹിദ്ദ്, മുഹറഖ് എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഒാഫർ ലഭ്യമാണ്.

