Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഏകാഭിനയ രാവിൽ പെൺഭാവ...

ഏകാഭിനയ രാവിൽ പെൺഭാവ പ്രഭാവം

text_fields
bookmark_border
ഏകാഭിനയ രാവിൽ പെൺഭാവ പ്രഭാവം
cancel

മനാമ: കേരളീയ സമാജം വനിതാവേദി ബഹ്റൈനിലെ വിവാഹിതരായ മലയാളി വനിതകൾക്കായി സംഘടിപ്പിക്കുന്ന ‘അംഗനശ്രീ’ മത്സരത്തി​​​െൻറ അഞ്ചാം റൗണ്ടി​​​െൻറ ഭാഗമായുള്ള ഏകാഭിനയമത്​സര രാവ്​​ ശ്രദ്ധേയമായി. 14 വനിതകളാണ്​ തങ്ങളുടെ അഭിനയസിദ്ധിയുടെ മാറ്റുരച്ചത്​. വൈവിദ്ധ്യമാർന്ന വിഷയങ്ങളാണ്​ ഏകാഭിനയ റൗണ്ടിൽ മത്​സരാർഥികൾ തെരഞ്ഞെടുത്തത്​. സ്​ത്രീകൾ നേരിടുന്ന കൊടിയ ചൂഷണത്തി​​​െൻറയും വേദനകളുടെയും പകർച്ചകളായിരുന്നു കൂടുതലും. ലോകം കൂടുതൽ ലിംഗസമത്വത്തിനായി വാദിക്കു​േമ്പാഴും സ്​ത്രീകൾ ചെന്നുപെടുന്ന ​െകണികളും അതി​​​െൻറ ദുരന്തങ്ങളും വർധിക്കുന്നു എന്ന നിരീക്ഷണം നിരവധിപേർ അവതരിപ്പിച്ചു. മൊബൈൽ ഫോൺ വഴിയുള്ള ജീവിത തകർച്ചയും ചിലർ വിഷയമാക്കി. എൻഡോസൾഫാൻ ദുരിതവും സാമ്പത്തിക പ്രതിസന്​ധികളും പലിശ മാഫിയയുടെ ഇരകളാകുന്നതും തുടർന്നുള്ള പ്രശ്​നങ്ങളും വിഷയമായി. ഉജ്ജ്വലമായ ഏകാഭിനയാവതരണമാണ്​ നടന്നത്​ എന്നായിരുന്നു ജഡ്​ജിങ്​ കമ്മിറ്റിയുടെ വിലയിരുത്തൽ.

ഒമ്പത്​ റൗണ്ടുകളുള്ള ഫൈനലി​​​െൻറ അഞ്ച്​ റൗണ്ടുകൾ ഇതോടെ പൂർത്തിയായി. ആദ്യറൗണ്ടിൽ പാചകമത്​സരമായിരുന്നു. തുടർന്ന്​ ലളിതഗാനമോ, നാടോടിനൃത്ത​മോ തെരഞ്ഞെടുത്ത്​ അവതരിപ്പിക്കൽ ആയിരുന്നു. മൂന്ന്​, നാല്​ റൗണ്ടുകളിൽ സിനിമ രംഗം അനുകരിക്കൽ, പൊതുവിഞ്​ജാനം എന്നിവയായിരുന്നു യഥാക്രമം. കഴിഞ്ഞ മത്​സരങ്ങളിൽ സദസിലെ പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു. വിവാഹിതരായ പ്രവാസി വനിതകളിലെ സർഗാത്​മകത തെളിയിക്കാനും പ്രതിഭയെ അടുത്തറിയാനും ഇൗ മത്​സരം വഴി അരങ്ങൊരുങ്ങി എന്നതും പ്രത്യേകതയായി. ആറാം റൗണ്ടിൽ ക​ുടുംബത്തോടൊപ്പം സ്​കിറ്റ്​ അവതരിപ്പിക്കൽ ഫെബ്രുവരി രണ്ട്​, മൂന്ന്​ തിയ്യതികളിൽ നടക്കും. ​ആറിന്​ ഫൈനൽ റൗണ്ടും നടക്കും. പ്രധാന വിധികർത്താക്കളോടൊപ്പം പ്രേക്ഷകർക്കും മത്സരം വിലയിരുത്തുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. അടുത്ത മാസം ഏഴിനാണ് അവാർഡ്​ദാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsangana
News Summary - angana-bahrain-gulf news
Next Story