ആന്ധ്ര സ്വദേശി വീഡിയോ കോളിൽ ബന്ധുക്കളുമായി സംസാരിച്ചിരിക്കെ ജീവനൊടുക്കി
text_fieldsമനാമ: ഇന്ത്യൻ പ്രവാസിയായ യുവാവ് വീഡിയോ കോളിൽ നാട്ടിലുള്ള കുടുംബാംഗങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കെ ബഹ്റൈനിൽ ആത്മഹത്യ ചെയ്തു. ആന്ധ്ര സ്വദേശിയായ െചന്നാമണി സതീഷ് (26) ആണ് മരിച്ചത്. ജുഫൈറിൽ കഴിഞ്ഞ ആഗസ്റ്റ് 31 നായിരുന്നു സംഭവം.
സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നുള്ള മനോവിഷമമാണ് ഇൗ കടുംകൈ ചെയ്യാൻ യുവാവിനെ പ്രേരിപ്പിച്ചതെന്ന് സുഹൃത്തും തെലുങ്കാന സ്വദേശിയുമായ കുമാർ പറഞ്ഞു. കുടുംബാംഗങ്ങളുമായി അന്നേ ദിവസം െഎ.എം.ഒ കോളിൽ സംസാരിച്ച് കൊണ്ടിരിക്കെയാണ് ഇലക്ട്രിക്കൽ വയർ കൊണ്ട് ഫാനിൽ തൂങ്ങി മരിച്ചത്. തുടർന്ന് വീട്ടുകാർ ആ സമയം തന്നെ ബഹ്റൈനിലുള്ള യുവാവിെൻറ ബന്ധുക്കളെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസ് എത്തിയെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചു. മരിച്ചയാൾക്ക് നാട്ടിൽ 10 വയസിന് താഴെയുള്ള രണ്ട് ആൺകുട്ടികളുണ്ട്. നിർധന കുടുംബത്തിെൻറ ഏകപ്രതീക്ഷയായിരുന്നു ചെന്നാമണി സതീഷ് എന്ന് സുഹൃത്തുക്കൾ പറഞ്ഞു.
ബഹ്റൈനിലെ ക്ലീനിങ് കമ്പനിയിൽ ജോലിക്കാരനായിരുന്നു ഇദ്ദേഹം. വീഡിയോ കോളിൽ മരണരംഗത്തിന് സാക്ഷികളായതിെൻറ നടുക്കത്തിലാണ് യുവാവിെൻറ രണ്ട് മക്കളും രണ്ട് സഹോദരിമാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
