വലിയ ഇടയെൻറ ഒാർമയിൽ പ്രവാസി സമൂഹവും
text_fieldsമനാമ മാർത്തോമ പള്ളി സുവർണ ജൂബിലി ആഘോഷങ്ങളിൽ പെങ്കടുക്കാൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ബഹ്റൈനിൽ എത്തിയപ്പോൾ. സാമൂഹിക പ്രവർത്തക ദയാബായി സമീപം (ഫയൽ ചിത്രം)
മനാമ: ബഹ്റൈനിൽ എത്തുേമ്പാഴൊക്കെ സഭാംഗങ്ങളോടൊപ്പം മറ്റ് സമൂഹങ്ങളുമായും ഇടപഴകാൻ താൽപര്യം കാണിച്ച വലിയ ഇടയനായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. അജപാലന ദൗത്യനിർവഹണത്തിെൻറ ഭാഗമായി പലതവണ ബഹ്റൈനിൽ എത്തിയ അദ്ദേഹം സാധാരണക്കാരോടും സമൂഹത്തിലെ ഉന്നതരോടും ഒരുപോലെ ഇടപെട്ടു. സ്വതഃസിദ്ധ നർമത്തിലൂടെ എല്ലാവരെയും കൈയിലെടുത്ത അദ്ദേഹത്തിെൻറ വേർപാട് ബഹ്റൈനിലെ പ്രവാസികൾക്കും വേദനയായി.
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ആശീർവാദമേറ്റാണ് ബഹ്റൈനിൽ മാർത്തോമ സഭയുടെ വളർച്ച. അമ്പതോളം അംഗങ്ങളുള്ള ചെറുകൂട്ടായ്മയിൽനിന്ന് രണ്ട് പള്ളികളും 1200ലധികം കുടുംബങ്ങളുമായി മാർത്തോമ സഭ വളർച്ച പ്രാപിച്ചതിനു പിന്നിൽ അദ്ദേഹത്തിെൻറ അനുഗൃഹീത നായകത്വവുമുണ്ടായിരുന്നുവെന്ന് സഭാംഗങ്ങൾ ഒാർക്കുന്നു.
അറുപത് വർഷം മുമ്പ് കുവൈത്തിലേക്കുള്ള യാത്രക്കിടയിലാണ് അദ്ദേഹം ആദ്യമായി ബഹ്റൈനിൽ വന്നത്. ബിഷപ്പായി നിയമിതനായ ശേഷമായിരുന്നു ആ യാത്ര. അന്ന് ബഹ്റൈനിൽ മാർത്തോമ സഭാംഗങ്ങളുടെ എണ്ണം 50ൽ താഴെ ആയിരുന്നു. പ്രാർഥന കൂട്ടായ്മ തുടങ്ങണമെന്നും പള്ളി നിർമിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും നിർദേശം നൽകിയാണ് അദ്ദേഹം കുവൈത്തിലേക്ക് പോയത്. അങ്ങനെയാണ് 1962ൽ മനാമയിൽ ബഹ്റൈൻ മാർത്തോമ ചർച്ചിന് തുടക്കംകുറിച്ചത്.
ഇന്ന് 830ഒാളം കുടുംബങ്ങളാണ് ഇൗ പള്ളിക്ക് കീഴിൽ ഉള്ളത്. സഭാംഗങ്ങളുടെ എണ്ണം 2500 കടന്നു. പിന്നീട് സഗയ്യയിൽ സെൻറ് പോൾസ് മാർത്തോമ പള്ളിയും ആരംഭിച്ചു. ഇൗ പള്ളിക്ക് കീഴിൽ 400ഒാളം കുടുംബങ്ങളിലായി 1000ത്തിലധികം അംഗങ്ങളുണ്ട്. വിവിധ ജനവിഭാഗങ്ങൾ െഎക്യത്തോടെയും സാഹോദര്യത്തോടെയും കഴിയുന്ന ബഹ്റൈെൻറ മഹത്തായ പാരമ്പര്യത്തിെൻറ തണലിലായിരുന്നു സഭയുടെ വളർച്ച. വലിയ മെത്രാപ്പോലീത്തയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പാവപ്പെട്ടവർക്ക് വീടുകൾ നിർമിച്ച് നൽകിയിരുന്നു. 15ഒാളം വീടുകൾ നിർമിച്ച് ബഹ്റൈൻ മാർത്തോമ സമൂഹവും ആ ജീവകാരുണ്യ ദൗത്യത്തിൽ പങ്കാളികളായി.
2013ൽ മനാമയിലെ മാർത്തോമ പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങളിൽ പെങ്കടുക്കാനാണ് അദ്ദേഹം അവസാനമായി ബഹ്റൈനിൽ വന്നത്. സാമൂഹിക പ്രവർത്തക ദയാബായിയും പരിപാടിയിൽ പെങ്കടുത്തിരുന്നു. മതമൈത്രിയുടെ ഉത്തമോദാഹരണമായ ഇൗ നാടിെൻറ സ്നേഹവും ആദരവും ഏറ്റുവാങ്ങിയാണ് അന്ന് അദ്ദേഹം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

