അനന്തപുരി അസോസിയേഷൻ കുടുംബസംഗമവും ബി.ബി.ക്യു നൈറ്റും സംഘടിപ്പിച്ചു
text_fieldsഅനന്തപുരി അസോസിയേഷൻ സംഘടിപ്പിച്ച
കുടുംബസംഗമത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ കുടുംബ സംഗമവും ബി.ബി.ക്യു നൈറ്റും സംഘടിപ്പിച്ചു. വൈകീട്ട് എട്ടിന് തുടങ്ങിയ പരിപാടി പുലർച്ച നാലോടെയാണ് അവസാനിച്ചത്. ലൈവ് കുക്കിങ്, ഗ്രിൽഡ് ഡിന്നർ, വിവിധയിനം ഗെയിംസുകൾ, ക്യാമ്പ്ഫയർ അടങ്ങിയതായിരുന്നു പരിപാടി.
ഈ കുടുംബസംഗമം വിജയിപ്പിക്കാൻ പ്രയത്നിച്ച പ്രോഗ്രാം കൺവീനർമാരായ അസോസിയേഷന്റെ അസിസ്റ്റന്റ് സെക്രട്ടറി കൂടി ആയ മിൾട്ടൻ റോയ് ബെന്നിറ്റിനെയും വിനോദ് ആറ്റിങ്ങലിനെയും (എന്റർടൈൻമെന്റ് സെക്രട്ടറി) ബെൻസി ഗനിയുഡിയെയും (മെംബർഷിപ് സെക്രട്ടറി) അനന്തപുരി അസോസിയേഷൻ ജനറൽ സെക്രട്ടറിയായ സന്തോഷ് ബാബു പ്രശംസിച്ചു.
പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും പ്രസിഡന്റ് ദിലീപ് കുമാർ നന്ദി അറിയിച്ചു. തുടർന്നും ഇതുപോലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

