റമദാൻ കിറ്റ് വിതരണം ചെയ്ത് അനന്തപുരി അസോസിയേഷൻ
text_fieldsഅനന്തപുരി അസോസിയേഷൻ റമദാൻ കിറ്റ് വിതരണ വേളയിൽ
മനാമ: റമദാൻ മാസത്തിൽ അനന്തപുരി അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ കിറ്റ് വിതരണം ചെയ്തു. ലേബർ ക്യാമ്പുകളിലേക്കും അതോടൊപ്പം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമായി അരിയും മറ്റു ഭക്ഷണ സാമഗ്രികളും അടങ്ങിയ ഭക്ഷണക്കിറ്റാണ് വിതരണം ചെയ്തത്. സ്നേഹസമ്മാനം എന്ന നാമകരണം ചെയ്ത പരിപാടി മാമീർ ലേബർ ക്യാമ്പിലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്കും നൽകി.
അനന്തപുരി അസോസിയേഷൻ പ്രസിഡന്റ് ദിലീപ് കുമാർ, ജനറൽ സെക്രട്ടറി സന്തോഷ് ബാബു, വൈസ് പ്രസിഡന്റ് മഹേഷ് വിശ്വനാഥൻ, അസിസ്റ്റന്റ് സെക്രട്ടറി മിൽട്ടൺ റോയ്, ട്രഷറർ സനീഷ് കുമാർ, അസിസ്റ്റന്റ് ട്രഷറർ സുരേഷ് കുമാർ, മെംബർഷിപ് സെക്രട്ടറി ബെൻസി ഗനിയുഡ്, എന്റർടെയിൻമെന്റ് സെക്രട്ടറി വിനോദ് ആറ്റിങ്ങൽ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ആഷിഖ്, ഹർഷൻ, ഷൈൻ നായർ, അൻവർ കാസിം, പേട്രൺ കമ്മിറ്റി മെംബർ മഹേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഈ ഉദ്യമവുമായി സഹകരിച്ച ശിവാനി ശിവത്തിനു എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പ്രത്യേക നന്ദി ജനറൽ സെക്രട്ടറി സന്തോഷ് ബാബു അറിയിച്ചു. തുടർന്നുള്ള ആഴ്ചകളിലും ഇത്തരത്തിൽ കിറ്റ് വിതരണം ഉണ്ടാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി സന്തോഷ് ബാബുവുമായി ബന്ധപ്പെടാം. മൊബൈൽ: 33308426.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

