‘രാവിൽ ഒറ്റക്ക് ബൈക്ക് യാത്ര ചെയ്യണം; കായികലോകത്ത് താരമാകണം
text_fieldsമനാമ: ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമെന്താണ് എന്ന ജൂറിയുടെ ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ വന് ന മത്സരാർഥിയായ ഷഫീല യാസിറിെൻറ ഉത്തരം ‘എനിക്ക് ഒറ്റക്ക് അകലങ്ങളിലേക്ക് ബൈക്കോടിച്ചുപോകണം എന്നതായി രുന്നു. പുരുഷൻമാർക്ക് രാത്രിയിൽ തനിച്ചുള്ള ബൈക്ക് യാത്രയിൽ കാര്യമായ പുതുമകൾ ഇല്ലെന്നറിയാം. എന്നാൽ ഞങ്ങൾ സ് ത്രീകളിൽ ഭൂരിപക്ഷത്തിനും അത് പൂവണിയാത്ത സ്വപ്നം തന്നെയാണ് എന്നുകൂടി പറഞ്ഞപ്പോൾ ഒരുനിമിഷം സദസ് മൗനമായി.
മനാമ: ബഹ്റൈൻ കേരളീയ വനിത സമാജം വനിതവേദി പ്രവാസികളായ വിവാഹിതകൾക്ക് വേണ്ടി നടത്തിയ ബഹുമുഖ പ്രതിഭ മത്സരമായ അംഗനശ്രീയുടെ അവസാന മത്സരത്തിൽ നികേതിത വിനോദിന് അംഗനശ്രീകിരീടം ലഭിച്ചു. ഫസ്റ്റ് റണ്ണർ അപ്പായി ഷഫീല യാസിറും സെക്കൻറ് റണ്ണർ അപ്പായി സൗമ്യ സജിതും തെരഞ്ഞെടുക്കപ്പെട്ടു.
ബഹ്ൈറൻ കേരളീയ സമാജം സംഘടിപ്പിച്ച അംഗനശ്രീ മത്സരത്തിെൻറ ഫിനാലെയിൽ ആയിരുന്നു ഇത്തരത്തിൽ സദസിനെ ചിന്തിപ്പിക്കുകയും ആവേശപ്പെടുത്തുകയും ചെയ്ത വെളിപ്പെടുത്തലുകളുണ്ടായത്. കായികലോകത്തേക്ക് പൂർവ്വാധികം ശക്തമായി മടങ്ങിവന്നതിനെക്കുറിച്ചായിരുന്നു നികേതിത വിനോദിന് പറയാനുണ്ടായിരുന്നത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ മുൻ വനിത ക്രിക്കറ്റ് ടീം കാപ്റ്റനും കേരള വനിത ടീമിെൻറ മുൻ അംഗവുമായ അവർക്ക് ബഹ്റൈനിൽ പ്രവാസിയായി എത്തിയശേഷം വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിവരാൻ കഴിഞ്ഞ കഥ പറഞ്ഞപ്പോൾ സദസ് ഹർഷാരവം മുഴക്കി. ബാഡ്മിൻറൻ പരിശീലനം പതിവാക്കുകയും ജി.സി.സി ഒാപ്പൺ ബാഡ്മിൻറൻ ടൂർണ്ണമെൻറിൽ വിജയിക്കാനും കഴിഞ്ഞതും നികേതിത വിവരിച്ചു. മത്സരത്തിൽ പെങ്കടുത്ത 14 വനിതകൾക്കും മത്സരം തങ്ങളിൽ ഉണ്ടാക്കിയ മാറ്റവും വഴിത്തിരിവുകളും പറയാനുണ്ടായിരുന്നു. സ്കൂൾ, കോളജ് കാലത്ത് വേദിയിൽ കയറിയശേഷം പിന്നീടതിനെക്കുറിച്ച് ചിന്തിക്കാതിരുന്നവരായിരുന്നു പലരും.
എന്നാൽ യാദൃശ്ചികമായി അംഗനശ്രീ മത്സരം വന്നപ്പോൾ മടിയോടെ ഒാഡിഷനിൽ പെങ്കടുക്കുകയും എന്നാൽ തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രോത്സാഹനങ്ങൾ തേടിയെത്തിയതായും വനിതകൾ പറഞ്ഞു. ചിലർ ആദ്യമായി വേദിയിൽ കയറിയ അനുഭവങ്ങൾ പറയുകയും ചെയ്തു. ആടാനും പാടാനും പാചകമികവ് തെളിയിക്കാനും അഭിനയിക്കാനും സംസാരിക്കാനും എല്ലാം അവസരമൊരുക്കുകയും അതിൽ മികവ് തെളിയിക്കുന്നവർക്ക് വിജയകിരീടം നൽകുകയുമായിരുന്നു അംഗനശ്രീയിൽക്കൂടി. വിവിധ ഘട്ടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടച്ചൂട് ഉയർന്ന മത്സരം കൂടിയായിരുന്നിത്. വിജയം നേടിയവർക്ക് ചലച്ചിത്രനടി നിമിഷ സജയൻ സമ്മാനങ്ങൾ നൽകി. മൂന്ന് പവർ സ്വർണ്ണമായിരുന്നു ഒന്നാം സമ്മാനം ലഭിച്ചയാളിന് ലഭിച്ചത്. ഷഫീല, സ്മിത, നികേത വിനോദ്, രാജേശ്വരി , സൗമ്യ , സ്വപ്ന രാജീവ്, ആരതി സജിത്, സോജ രതീഷ്, ഗ്രീഷ്മ സുധീഷ്, അജീഷ, നിഷ, സ്വാതി തുടങ്ങിയവരാണ് മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
