അനധികൃതമായി ഡെന്റൽ ക്ലിനിക് നടത്തിയ സംഭവം; ഡെന്റൽ അസിസ്റ്റന്റ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധി ശരിവെച്ചതായി പബ്ലിക് പ്രോസിക്യൂഷൻ
text_fieldsമനാമ: അനധികൃതമായി ഡെന്റൽ ക്ലിനിക് നടത്തിയ ഡെന്റൽ അസിസ്റ്റന്റ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധി ശരിവെച്ചതായി പബ്ലിക് പ്രോസിക്യൂഷൻ. കഴിഞ്ഞ മാസമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡെന്റൽ ക്ലിനിക് അടച്ചുപൂട്ടുകയും ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ എന്നിവ കണ്ടുകെട്ടുകയും ചെയ്തിരുന്നു. തുടർന്ന് കേസ് ഹൈ ക്രിമിനൽ അപ്പീൽ കോടതിയും ശരിവെക്കുകയും ചെയ്തിരുന്നു.
നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയിൽ (എൻ.എച്ച്.ആർ.എ)നിന്ന് ആരോപിക്കപ്പെട്ട ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് പ്രോസിക്യൂഷന് ലഭിച്ചതിനെത്തുടർന്ന്, ഡെന്റൽ അസിസ്റ്റന്റിനെയും തൊഴിലുടമയെയും ക്രിമിനൽ വിചാരണക്ക് വിധേയമാക്കി. പ്രതിക്ക് 500 ദീനാർ പിഴ ചുമത്തിയ ലോവർ ക്രിമിനൽ കോടതി സ്ഥാപനം അടച്ചുപൂട്ടാനും മെഡിക്കൽ ഉപകരണങ്ങൾ കണ്ടുകെട്ടാനും വിധിച്ചു. എന്നാൽ പ്രതി നൽകിയ അപ്പീലും തള്ളുകയായിരുന്നു.
രോഗികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി എല്ലാ ആരോഗ്യ പ്രവർത്തകരും അംഗീകൃത പ്രഫഷനൽ, റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് എൻ.എച്ച്.ആർ.എ അറിയിച്ചു. എൻ.എച്ച്.ആർ.എയുടെ പുതിയ റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ബഹ്റൈനിൽ ഏകദേശം 257 പൊതു, സ്വകാര്യ ആശുപത്രികളും, ദന്ത കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും 1262 ലൈസൻസുള്ള ദന്ത പ്രഫഷനലുകൾ ജോലി ചെയ്യുന്നുണ്ടെന്നുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

