വോട്ട് ചെയ്യാത്ത പ്രവാസിയോ
text_fieldsജീവിത പ്രാരബ്ധം കൊണ്ട് പ്രവാസിയാകാൻ വിധിക്കപ്പെട്ട ഒരുപാട് സാധുമനുഷ്യരുണ്ട്.
വോട്ട് എന്തെന്ന് പോലും അറിയാതെ, ഇന്നുവരെ വോട്ട് ചെയ്യാതെ പ്രവാസത്ത് നീറി ജീവിക്കുന്ന അനേകം പേർ. പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുമ്പോൾ അവരെ സ്വീകരിക്കാൻ തുളുമ്പുന്ന പാർട്ടികൾ ഉണ്ടാകേണ്ടതും പ്രവാസത്തെ മാതൃകാപരമായ തെരഞ്ഞെടുപ്പ് പ്രക്രിയകൾ ഉണ്ടാകേണ്ടതും പാർലമെൻറ് തെരഞ്ഞെടുപ്പുപോലെയുള്ള പ്രക്രിയകളിൽ പ്രവാസികളെയും പങ്കാളിയാക്കി പ്രവാസ വോട്ട് എന്ന സംവിധാനം നടപ്പാക്കാൻ വേണ്ടി ഗവൺമെന്റുകൾ മുന്നോട്ടുവരേണ്ടത് ആവശ്യമായി വരുന്നു.
എസ്.ഐ.ആർ പോലുള്ള കാര്യങ്ങളിൽ ഒരറിവും ഇല്ലാത്ത ധാരാളം പ്രവാസികൾ ഇന്ന് നമുക്കിടയിലുണ്ട്.
അവരെയൊക്കെ ചേർത്തുപിടിക്കാൻ ഉതകുംവിധം നമ്മുടെ ജനാധിപത്യസംവിധാനം വളരേണ്ടതുണ്ട് നമ്മുടെ ജനാധിപത്യപ്രക്രിയകൾ വളരെ സജീവമാവുന്ന കാലത്തിൽ പ്രവാസികളെയും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകേണ്ടതുണ്ട്.
പ്രവാസികളായ നാം ഓരോരുത്തരും നമ്മുടെ ആവശ്യങ്ങൾ ഗവൺമെന്റിനെ അറിയിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

