Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി
text_fieldsbookmark_border
മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ കഴിഞ്ഞ ദിവസം കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. കുവൈത്തിലെത്തിയ അദ്ദേഹം അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയൂം റമദാന്‍ ആശംസകള്‍ നേരുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ബഹ്‌റൈന് നല്‍കി വരുന്ന പിന്തുണക്കും സഹായത്തിനും കുവൈത്ത് ഭരണാധികാരികള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
