അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന് എൻ.എച്ച്.ആർ.എ ഡയമണ്ട് അക്രഡിറ്റേഷൻ
text_fieldsഅമേരിക്കൻ മിഷൻ ഹോസ്പിറ്റൽ അധികൃതർ എൻ.എച്ച്.ആർ.എ ഡയമണ്ട് അക്രഡിറ്റേഷൻ
സ്വീകരിക്കുന്നു
മനാമ: അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ മനാമ, സാർ, അംവാജ് എന്നിവിടങ്ങളിലെ മൂന്ന് സെന്ററുകൾക്ക് തുടർച്ചയായി മൂന്നാം തവണയും എൻ.എച്ച്.ആർ.എ ഡയമണ്ട് അക്രഡിറ്റേഷൻ ലഭിച്ചു. ബഹ്റൈനിലെ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന അംഗീകാരമാണിത്.
ഗുണനിലവാരത്തിലും രോഗികളുടെ സുരക്ഷയിലും അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് എൻ.എച്ച്.ആർ.എ ഈ അംഗീകാരം നൽകുന്നത്. കർശനമായ പരിശോധനകൾക്കുശേഷം 95 ശതമാനത്തിലധികം അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് ഡയമണ്ട് അക്രഡിറ്റേഷൻ നൽകുന്നത്.
സെപ്റ്റംബർ 11 വ്യാഴാഴ്ച സീഫിലെ റോയൽ സരായ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റുകൾ കൈമാറിയത്. ബ്രാഞ്ചുകളുടെ മെഡിക്കൽ ഡയറക്ടർമാരും ക്വാളിറ്റി ടീമും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
ആലിയിലുള്ള പുതിയ കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിനും കഴിഞ്ഞ വർഷം ഡയമണ്ട് അക്രഡിറ്റേഷൻ ലഭിച്ചിരുന്നുവെന്നും കൂടാതെ റിഫയിലെ ഹോസ്പിറ്റലിനും മുമ്പ് ഡയമണ്ട് അക്രഡിറ്റേഷൻ ലഭിച്ചതാണെന്നും കോർപറേറ്റ് സി.ഇ.ഒ ഡോ. ജോർജ് ചെറിയാൻ പറഞ്ഞു. ഹോസ്പിറ്റലിന്റെ ക്വാളിറ്റി ഡയറക്ടർ ഡോ. ജമീല അൽ സൽമാന്റെ നേതൃത്വത്തിലുള്ള ക്വാളിറ്റി ഇംപ്രൂവ്മെന്റ്/റിസ്ക് മാനേജ്മെന്റ്, ഇൻഫെക്ഷൻ കൺട്രോൾ ടീമാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

