അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ വാർഷിക ഗാല ഡിന്നർ സംഘടിപ്പിച്ചു
text_fieldsഅമേരിക്കൻ മിഷൻ ഹോസ്പിറ്റൽ വാർഷിക ഗാല ഡിന്നറിൽനിന്ന്
മനാമ: അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ വാർഷിക ഗാല ഡിന്നർ ഡിപ്ലോമാറ്റ് റാഡിസൺബ്ലൂ ഹോട്ടലിൽ നടന്നു. ഹോസ്പിറ്റലിന്റെ ഐലൻഡ് ക്ലാസിക് ചാരിറ്റി ഗോൾഫ് ടൂർണമെന്റിന്റെ ഭാഗമായാണ് ഗാല ഡിന്നർ സംഘടിപ്പിച്ചത്.
അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ കോർപറേറ്റ് സി.ഇ.ഒ ഡോ. ജോർജ് ചെറിയാൻ, അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചും വിവിധ വികസനങ്ങൾ സംബന്ധിച്ചും സംസാരിച്ചു. ഗോൾഫ് വിജയികൾക്ക് ട്രോഫികളും സ്പോൺസർമാർക്ക് മെമന്റോകളും നൽകി ആദരിച്ചു.
നിരവധി പ്രമുഖരും ഉന്നത വ്യവസായികളും കോർപറേറ്റ് എക്സിക്യൂട്ടിവുകളും ചടങ്ങിൽ പങ്കെടുത്തു.അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ഗ്രൂപ് സി.ഇ.ഒ ജൂലിയ ടോവി അതിഥികളെ നന്ദി അറിയിച്ചു.

