Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​മേ​രി​ക്ക​ന്‍...

അ​മേ​രി​ക്ക​ന്‍ അം​ബാ​സ​ഡ​റെ പ്ര​ധാ​ന​മ​ന്ത്രി സ്വീ​ക​രി​ച്ചു

text_fields
bookmark_border
അ​മേ​രി​ക്ക​ന്‍ അം​ബാ​സ​ഡ​റെ പ്ര​ധാ​ന​മ​ന്ത്രി സ്വീ​ക​രി​ച്ചു
cancel
camera_alt???????????? ??????????????? ????????????? ???????????? ???????????????? ????????????????? ?????????? ?????? ?????? ??????????? ????? ?????? ???????????????????
മ​നാ​മ: ബ​ഹ്റൈ​നി​ലെ അ​മേ​രി​ക്ക​ന്‍ അം​ബാ​സ​ഡ​ര്‍ ജ​സ്​​റ്റി​ൻ സി​ബെ​റെ​ല്ലി​നെ പ്ര​ധാ​ന​മ​ന്ത്രി പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു.
ഗു​ദൈ​ബി​യ പാ​ല​സി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ശ​രി​യാ​യ പാ​ത​യി​ലാ​ണെ​ന്ന് വി​ല​യി​രു​ത്തി. ബ​ഹ്റൈ​ന് അ​മേ​രി​ക്ക​യു​മാ​യു​ള്ള പ്ര​ത്യേ​ക ബ​ന്ധ​വും വ്യാ​പാ​ര, നി​ക്ഷേ​പ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ഇ​രു രാ​ജ്യ​ങ്ങ​ള്‍ക്കും ക​രു​ത്ത് പ​ക​രു​ന്ന​താ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വി​ല​യി​രു​ത്തി. ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നും അം​ബാ​സ​ഡ​ര്‍ക്ക് സാ​ധി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​വും ശാ​ന്തി​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് അ​മേ​രി​ക്ക​യു​ടെ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ആ​ഗോ​ള ത​ല​ത്തി​ല്‍ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട സ​ന്ദ​ര്‍ഭ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsAmerican Ambassador
News Summary - american ambassador-bahrain-gulf news
Next Story