Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​നി​ൽ...

ബ​ഹ്‌​റൈ​നി​ൽ വി​സ്മ​യ​മാ​യി പു​രാ​ത​ന ഇ​രു​മ്പ് ക​ഠാ​ര

text_fields
bookmark_border
ബ​ഹ്‌​റൈ​നി​ൽ വി​സ്മ​യ​മാ​യി പു​രാ​ത​ന ഇ​രു​മ്പ് ക​ഠാ​ര
cancel
camera_alt

ക​ണ്ടെ​ത്തി​യ ക​ഠാ​ര

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ മ​ഖ​ബ​യി​ലു​ള്ള പു​രാ​ത​ന ശ​വ​കു​ടീ​ര​ത്തി​ൽ​നി​ന്ന് 2,000 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള അ​പൂ​ർ​വ ഇ​രു​മ്പ് ക​ഠാ​ര ക​ണ്ടെ​ത്തി. ജ​പ്പാ​നി​ൽ​നി​ന്നു​ള്ള പു​രാ​വ​സ്തു ഗ​വേ​ഷ​ക സം​ഘ​മാ​ണ് ക​ഠാ​ര ക​ണ്ടെ​ത്തി​യ​ത്.

പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന പ്ര​ദേ​ശം


സ​മാ​ധാ​ന​പ്രി​യ​രെ​ന്ന് ക​രു​ത​പ്പെ​ട്ടി​രു​ന്ന ടൈ​ലോ​സ് കാ​ല​ഘ​ട്ട​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് ആ​ദ്യ​മാ​യാ​ണ് ഒ​രാ​യു​ധം ഇ​ത്ത​ര​ത്തി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം ശ​വ​കു​ടീ​ര​ങ്ങ​ളി​ൽ ആ​യു​ധ​ങ്ങ​ൾ കാ​ണാ​റി​ല്ലെ​ന്ന് നാ​ര ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ മി​ഷ​ൻ ത​ല​വ​ൻ ഡോ. ​കി​യോ​ഹൈ​ഡ് സൈ​റ്റോ പ​റ​ഞ്ഞു. അ​ഞ്ച് ക​ഷ​ണ​ങ്ങ​ളാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഈ ​ക​ഠാ​ര. ക​ഠാ​ര​യു​ടെ പി​ടി​യി​ൽ ര​ണ്ട് കൊ​മ്പു​ക​ൾ പോ​ലെ​യു​ള്ള സ​വി​ശേ​ഷ​മാ​യ അ​ല​ങ്കാ​ര​പ്പ​ണി​ക​ളു​ണ്ട്. ഇ​തി​ന്റെ അ​ർ​ഥം ക​ണ്ടെ​ത്താ​ൻ കൂ​ടു​ത​ൽ ഗ​വേ​ഷ​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കി. മ​റ്റൊ​രു ക​ല്ല​റ​യി​ൽ​നി​ന്ന് മ​ധ്യ​വ​യ​സ്ക​നാ​യ ഒ​രാ​ളു​ടെ അ​സ്ഥി​കൂ​ട​ത്തോ​ടൊ​പ്പം ഇ​രു​മ്പ് അ​രി​വാ​ളും വി​ര​ലി​ൽ അ​ണി​ഞ്ഞ നി​ല​യി​ൽ മോ​തി​ര​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ക​ര​ണ​ങ്ങ​ൾ ശ​വ​കു​ടീ​ര​ത്തി​ൽ കാ​ണു​ന്ന​ത് വ​ലി​യൊ​രു ക​ണ്ടെ​ത്ത​ലാ​യാ​ണ് ഗ​വേ​ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. ക​ഠാ​ര ക​ണ്ടെ​ത്തി​യ ക​ല്ല​റ​യി​ലെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ അ​ത് ബി.​സി അ​ഞ്ചാം നൂ​റ്റാ​ണ്ടി​ലേ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി. ഇ​ത് പു​രാ​ത​ന ദി​ൽ​മു​ൻ കാ​ല​ഘ​ട്ട​ത്തി​നും ടൈ​ലോ​സ് കാ​ല​ഘ​ട്ട​ത്തി​നും ഇ​ട​യി​ലു​ള്ള അ​ധി​കം അ​റി​യ​പ്പെ​ടാ​ത്ത കാ​ല​ഘ​ട്ട​ത്തെ സൂ​ചി​പ്പി​ക്കു​ന്നു. മ​ഖ​ബ​യി​ൽ ജാ​പ്പ​നീ​സ് സം​ഘം ന​ട​ത്തു​ന്ന ഏ​ഴാം​വ​ർ​ഷ​ത്തെ ഖ​ന​ന​മാ​ണി​ത്. ഏ​ക​ദേ​ശം നൂ​റോ​ളം ചെ​റി​യ കു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഈ ​സൈ​റ്റി​ൽ​നി​ന്ന് ഇ​തു​വ​രെ 52 ശ​വ​കു​ടീ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു. പു​രാ​ത​ന കാ​ല​ത്തു​ത​ന്നെ കൊ​ള്ള​ക്കാ​ർ പ​ല ക​ല്ല​റ​ക​ളും തു​റ​ന്ന്പ​രി​ശോ​ധി​ച്ചി​രു​ന്ന​തി​നാ​ൽ പ​ല​തും ത​ക​ർ​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ്. എ​ങ്കി​ലും പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ ബ​ഹ്‌​റൈ​ന്റെ ച​രി​ത്ര​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന​വ​യാ​ണ്.

ബ​ഹ്‌​റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച​ർ ആ​ൻ​ഡ് ആ​ന്റി​ക്വി​റ്റീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ജാ​പ്പ​നീ​സ് സം​ഘം ഈ ​ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷ​വും ഖ​ന​നം തു​ട​രാ​നാ​ണ് സം​ഘ​ത്തി​ന്റെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newsgulf news malayalamancient
News Summary - Amazing ancient iron sword found in Bahrain
Next Story