Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅമാനി...

അമാനി സ്പെയർപാർട്സിന്റെ ഇസടൗൺ ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
അമാനി സ്പെയർപാർട്സിന്റെ ഇസടൗൺ ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു
cancel
camera_alt

അമാനി സ്​പെയർപാർട്സിന്റെ ഇസടൗൺ ബ്രാഞ്ച് ഉദ്ഘാടന വേളയിൽനിന്ന് 

മനാമ: ജി.സി.സിയിലെ പ്രമുഖ കാർ സ്പെയർപാർട്സ് ശൃംഖലയായ അമാനി ടി.വി.ആർ ഗ്രൂപ്പിന്റെ പുതിയ ഷോറൂം ഇസടൗണിൽ പ്രവർത്തനം ആരംഭിച്ചു. ഇസടൗൺ ബാപ്കോ എനർജി പെട്രോൾ സ്റ്റേഷനിൽ സജ്ജീകരിച്ചിരിക്കുന്ന പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം സ്പോൺസർ മുഹമ്മദ് അല്ലാഉസ് നിർവഹിച്ചു.

കഴിഞ്ഞ 47 വർഷമായി ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അമാനി ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ പതിനാലാമത്തെയും, ജി.സി.സി രാജ്യങ്ങളിലെ 43ാമത്തെയും ഷോറൂമാണിത്.

വിവിധ ഓട്ടോമൊബൈൽ കമ്പനികളുടെ എല്ലാവിധ കാർ സ്പെയർപാർട്സുകളും ഉൾക്കൊള്ളുന്ന വിപുലമായ ശേഖരമാണ് വിശാലമായ ഈ പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ഉദ്ഘാടനച്ചടങ്ങിൽ ബഹ്‌റൈൻ മാനേജിങ് ഡയറക്ടർ ഷിക്കുലാൽ, ഒമാൻ മാനേജിങ് ഡയറക്ടർ രതീഷ് രാജൻ, ഗ്രൂപ് ഫിനാൻസ് മാനേജർ മനീഷ് ഇല്ലത്ത്, എച്ച്.ആർ. മാനേജർ രാജൻ നായർ, ബാപ്‌കോ എനർജിയുടെ പ്രതിനിധികൾ, ടൊയോട്ട, നിസ്സാൻ തുടങ്ങിയ പ്രമുഖ ഓട്ടോമൊബൈൽ കമ്പനികളുടെ പ്രതിനിധികൾ, ബി.എൻ.ഐ ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങൾ, എ.ടി.ജിയുടെ ഉപഭോക്താക്കൾ, സാംസ്കാരിക-വ്യവസായ രംഗത്തെ പ്രമുഖർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainIsa TownAmani Al Obaidli
News Summary - Amani Spare Parts' Esatown branch
Next Story