Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈൻ രാജ്യത്തോടും...

ബഹ്റൈൻ രാജ്യത്തോടും ഭരണനേതൃത്വത്തോടും വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് അമാദ് ഗ്രൂപ്

text_fields
bookmark_border
ബഹ്റൈൻ രാജ്യത്തോടും ഭരണനേതൃത്വത്തോടും വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് അമാദ് ഗ്രൂപ്
cancel

മനാമ: ബഹ്റൈൻ രാജ്യത്തോടും അതിന്റെ ഭരണനേതൃത്വത്തോടുമുള്ള അചഞ്ചലമായ വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് അമാദ് ഗ്രൂപ്പ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ഗ്രൂപ്പിന്റെ നിർമ്മാണ യൂണിറ്റായ അസ്‌കോൺ കൺട്രോൾ ഡബ്ല്യു.എൽ.എല്ലിൽ വച്ചു നടന്ന ചടങ്ങിൽ, ബഹ്റൈൻ രാജാവായ ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടുള്ള കൂറും വിശ്വസ്തതയും രേഖപ്പെടുത്തിയ പ്രതിജ്ഞാപത്രത്തിൽ ജീവനക്കാരും മാനേജ്‌മെന്റ് പ്രതിനിധികളും ഔപചാരികമായി ഒപ്പുവെച്ചു.

ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പമ്പാവാസൻ നായരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന ഉദ്യോഗസ്ഥർ, മാനേജ്‌മെന്റ് പ്രതിനിധികൾ, വിവിധ വിഭാഗങ്ങളിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പമ്പാവാസൻ നായർ, ബഹ്റൈൻ ഭരണനേതൃത്വത്തിന്റെ ദീർഘവീക്ഷണത്തിനും രാജ്യത്തിന്റെ സമഗ്ര വികസനത്തിനും പ്രവാസി സമൂഹത്തിനും വ്യവസായ മേഖലകൾക്കും നൽകുന്ന തുടർച്ചയായ പിന്തുണയ്ക്കും രാജ്യത്തിന്റെ മഹത്തായ ഭരണാധികാരികള്‍ക്ക് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

ബഹ്റൈന്റെ വികസന കുതിപ്പിൽ അമാദ് ഗ്രൂപ്പ് ശക്തമായ പങ്കാളിത്തം തുടരുമെന്നും, ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ദർശനത്തിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനെസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വികസന പദ്ധതികൾക്കും അനുസൃതമായി പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പ്രതിജ്ഞ വെറും വിശ്വസ്തതയുടെ പ്രതീകം മാത്രമല്ല, ബഹ്റൈന്റെ സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും സാമ്പത്തിക പുരോഗതിക്കും സമൃദ്ധിക്കും പിന്തുണ നൽകുന്നതിനുള്ള അമാദ് ഗ്രൂപ്പിന്റെ ദൃഢമായ പ്രതിബദ്ധതയുടെ പ്രഖ്യാപനമാണെന്നും പമ്പാവാസൻ നായർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amad groupBahrain
News Summary - Amad Group declared loyalty and allegiance to Bahrain and its leadership
Next Story