ബദൽ ശിക്ഷ 4,000 പേർ ഉപയോഗപ്പെടുത്തി
text_fieldsമനാമ: ബദൽ ശിക്ഷാ പദ്ധതി 4,000 പേർ ഉപയോഗപ്പെടുത്തിയതായി ആൾട്ടർനേറ്റിവ് പണിഷ്മെന്റ് വിഭാഗം ഡയറക്ടർ ശൈഖ് ഖാലിദ് ബിൻ റാഷിദ് ആൽ ഖലീഫ അറിയിച്ചു.
പുതിയ പദ്ധതി പ്രകാരം വർഷം തോറും 200 പേരാണ് ഇതുപയോഗപ്പെടുത്തുന്നത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ മേഖലയുമായി കൂടുതൽ സഹകരിക്കുന്നതിന്റെ സാധ്യതകൾ കഴിഞ്ഞ ദിവസം ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി ചർച്ച ചെയ്തിരുന്നു. തദ്ദേശീയമായ 70 കമ്പനികൾ പദ്ധതിയുമായി സഹകരിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.