ക്രിപ്റ്റോ കറൻസി നൽകിയും ലുലുവിൽനിന്ന് സാധനങ്ങൾ വാങ്ങാം
text_fieldsലുലു ഗ്രൂപ് ഡയറക്ടർ ജൂസെർ രൂപവാലയും ഈസി ഫിനാൻഷ്യൽ സർവിസസ് സി.ഇ.ഒ
നായിഫ് തൗഫീഖ് അൽ അലാവിയും ധാരണപത്രത്തിൽ ഒപ്പുവെച്ചപ്പോൾ
മനാമ: ക്രിപ്റ്റോ കറൻസി വഴിയുള്ള പണമിടപാട് സ്വീകരിക്കുന്ന ബഹ്റൈനിലെ ആദ്യ റീട്ടെയ്ൽ ഔട്ട്ലെറ്റ് എന്ന ഖ്യാതി ലുലു ഹൈപ്പർമാർക്കറ്റിന്. ഇതുസംബന്ധിച്ച കരാറിൽ ലുലു ഗ്രൂപ് ഡയറക്ടർ ജൂസെർ രൂപവാലയും ഈസി ഫിനാൻഷ്യൽ സർവിസസ് സ്ഥാപകനും സി.ഇ.ഒയുമായ നായിഫ് തൗഫീഖ് അൽ അലാവിയും ഒപ്പുവെച്ചു. ഔട്ട്ലെറ്റിലെ ഈസി പി.ഒ.എസ് മെഷീൻ മുഖേന ഉപഭോക്താക്കൾക്ക് പണമിടപാട് നടത്താം.
ഓൺലൈൻ പേമെന്റ് സേവനം, പേമെന്റ് ഗേറ്റ്വേ, പി.ഒ.എസ് സിസ്റ്റം എന്നിവയിൽ സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഈസി. ലുലു ഹൈപ്പർമാർക്കറ്റിന്റെ പേമെന്റ് സേവനദാതാക്കളാകുന്നതിൽ സന്തോഷമുണ്ടെന്ന് നായിഫ് തൗഫീഖ് അൽ അലാവി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

