മൂന്ന് ദീനാറിന് മൂന്ന് സമയത്തെ ഭക്ഷണം; വൈവിധ്യമാർന്ന ഇഫ്താർ കിറ്റൊരുക്കി അൽറീഫ് പാനേഷ്യ റസ്റ്റാറന്റ്’
text_fieldsമനാമ: നോമ്പുതുറക്കും അത്താഴത്തിനും അനുയോജ്യമായ വിവിധതരം റമദാൻ വിഭവങ്ങളടങ്ങിയ ഇഫ്താർ ബോക്സുമായി അൽറീഫ് പാനേഷ്യ റസ്റ്റാറന്റ്. കട്ഫ്രൂട്സുകളും സ്നാക്സും ബിരിയാണിയും പത്തിരിയും തരിക്കഞ്ഞിയും കഞ്ഞിയും അരിപ്പത്തിരിയും ചിക്കൻ കറിയും ജ്യൂസുമടക്കം പതിമൂന്ന് നാടൻ വിഭവങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇഫ്താറിനും അത്താഴത്തിനുമടക്കം മൂന്ന് സമയങ്ങളിലായി കഴിക്കാനുള്ള ഭക്ഷണമാണ് ഈ കിറ്റിലുള്ളത്.
പുലർച്ചവരെ കേടാകാതെ സൂക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള പാക്കിങ് മറ്റൊരു പ്രത്യേകതയാണ്. ആകർഷകമായ ബോക്സിൽ പാക്ക് ചെയ്ത ഇഫ്താർ കിറ്റ് സൗജന്യ ഹോം ഡെലിവറിയും അൽറീഫ് പാനേഷ്യ ഉറപ്പുനൽകുന്നു. മൂന്ന് ദീനാറാണ് കിറ്റിന്റെ വില. പ്രവാസികൾക്കിടയിലെ ജോലിത്തിരക്കിനിടയിലും നാടൻ വിഭവങ്ങൾ കൊണ്ട് നോമ്പുതുറകളെയും അത്താഴത്തെയും സമൃദ്ധമാക്കാം. മുൻകൂട്ടി ഓർഡർ ചെയ്യാനും ഡെലിവറിക്കുമായി ബന്ധപ്പെടുക. 17721600, 38000169
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

