അക്ഷരക്കൂട്ടം നവ്യാനുഭവം- ഷീജ ചന്ദ്രൻ
text_fieldsബഹ്റൈൻ എ.കെ.സി.സിയുടെ അക്ഷരക്കൂട്ടം പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈൻ എ.കെ.സി.സിയുടെ അക്ഷരക്കൂട്ടം എന്ന പ്രതിമാസ അക്ഷരസ്നേഹികളുടെ കൂട്ടായ്മ ബഹ്റൈനിലെ പ്രവാസി എഴുത്തുകാരി ഷീജ ചന്ദ്രൻ കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു. അക്ഷരക്കൂട്ടം നവ്യാനുഭവമായതായി ഉദ്ഘാടനപ്രസംഗത്തിനിടെ ഷീജ ചന്ദ്രൻ പറഞ്ഞു. ജീവിതത്തിലെ വെല്ലുവിളികൾ കൊണ്ട്, ബഹ്റൈനിൽ ഹൗസ് മെയ്ഡ് ആയി ജോലി ചെയ്യുകയാണ് ഷീജ ചന്ദ്രൻ. വായനാതൽപരരും എഴുത്തുമോഹികളുമായവരുടെ പ്രതിമാസ കൂടിച്ചേരലാണ് അക്ഷരക്കൂട്ടം.
അക്ഷരക്കൂട്ടം കൺവീനർ ജോജി കുര്യൻ അധ്യക്ഷത വഹിച്ചു. എഴുത്തിന്റെയും വായനയുടെയും സംശുദ്ധി മാത്രം പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഒരു കൂട്ടായ്മയായിരിക്കും അക്ഷരക്കൂട്ടെന്ന് ജോജി കുര്യൻ പറഞ്ഞു. വിവിധ മത രാഷ്ട്രീയ സാമൂഹിക തലങ്ങളിലെ എല്ലാവരെയും പങ്കെടുപ്പിക്കുന്ന എ.കെ.സി.സിയുടെ അക്ഷരക്കൂട്ടം വൻ വിജയമാകട്ടെയെന്ന് സന്തോഷ് കെ. നായർ അഭിപ്രായപ്പെട്ടു.
വിനോദ് ആറ്റിങ്ങൽ, ഹരീഷ് നായർ, അജിത്ത് കുടുംബ സൗഹൃദ വേദി, ജോസഫ് വി.എം. ഷിനോയ് പുളിക്കൻ, എ.കെ.സി.സി പ്രസിഡന്റ് ചാൾസ് ആലുക്ക, ജനറൽ സെക്രട്ടറി ജീവൻ ചാക്കോ, വൈസ് പ്രസിഡന്റ് പോളി വിതത്തിൽ, സിനിമ സംവിധായകയും എഴുത്തുകാരിയുമായ ലിനി സ്റ്റാൻലി, മുൻ കെ.സി.എ പ്രസിഡന്റും എ.കെ.സി.സി നാടകവേദി കൺവീനറുമായ റോയ് സി. ആന്റണി എന്നിവർ സംസാരിച്ചു. ഫൈസല, ഹരീഷ് നായർ, ജോജി കുര്യൻ എന്നിവർ കവിത ചൊല്ലി. ബഹ്റൈനിലെ എഴുത്തുകാരായ ആദർശ്, ഫൈസല, സുനിൽ തോമസ്, എ.കെ.സി.സി ഭാരവാഹികളായ ജിബി അലക്സ്, ജെയിംസ് ജോസഫ്, രതീഷ് സെബാസ്റ്റ്യൻ, മാൻസി മാത്യു, ജോൺ ആലപ്പാട്ട് എന്നിവർ നേതൃത്വം നൽകി. അക്ഷരക്കൂട്ടം ജോയന്റ് കൺവീനർ നവീന ചാൾസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

