അൽനൂർ ഇന്റർനാഷനൽ സ്കൂളിന്റെ ക്വാളിറ്റി സ്റ്റാറ്റസ് നീട്ടിനൽകി ഓക്സ്ഫഡ്
text_fieldsഅൽനൂർ ഇന്റ്ർനാഷനൽ സ്കൂളിന്റെ ക്വാളിറ്റി സ്റ്റാറ്റസ് നീട്ടിനൽകിയ സർട്ടിഫിക്കറ്റ് സ്കൂൾ
ചെയർമാൻ അലി ഹസന് ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ് അധികൃതർ കൈമാറുന്നു
മനാമ: അൽനൂർ ഇന്റർനാഷനൽ സ്കൂളിന്റെ ക്വാളിറ്റി സ്റ്റാറ്റസ് നീട്ടിനൽകി ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ്. 2021ൽ ഗൾഫ് രാജ്യങ്ങളിൽ ഈ പദവി ലഭിച്ച ആദ്യ സ്കൂളെന്ന ഖ്യാതി അൽനൂർ ഇന്റർനാഷനലിനായിരുന്നു. വിജയകരമായ മൂന്ന് അക്കാദമിക് വർഷത്തിനുശേഷം അതേ പദവി സ്കൂളിന് ഓക്സ്ഫഡ് നീട്ടിനൽകുകയായിരുന്നു.
അധ്യാപനത്തിൽ മികച്ച നിലവാരം പുലർത്താൻ ലോകത്ത് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില സ്കൂളുകളും ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസും തമ്മിലുള്ള കരാറാണ് ഓക്സ്ഫഡ് ക്വാളിറ്റി പ്രോഗ്രാം. വിദ്യാർഥികൾക്കിടയിൽ വായന, എഴുത്ത്, സംസാരം തുടങ്ങിയ കഴിവുകൾ പരിപോഷിപ്പിക്കാൻ മികച്ച നിലവാരത്തിലുള്ള അധ്യാപന സാമഗ്രികളാണ് ഇത് വഴി നൽകുന്നത്. നീട്ടിനൽകിയ പദവിയുടെ സർട്ടിഫിക്കറ്റ് സ്കൂൾ ചെയർമാൻ അലി ഹസൻ സ്കൂളിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.
ഞങ്ങളുടെ സ്കൂളിന്റെ വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമായിട്ടായിരുന്നു 2021ൽ ഗൾഫ് മേഖലയിൽ ആദ്യമായി ഈ പദവിക്കായി അൽനൂർ ഇന്റർനാഷനൽ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടത്. അൽനൂറിന്റെ പ്രവർത്തനങ്ങളും നിലവാരങ്ങളും ശരിയായിരുന്നു എന്നതും, ഉന്നതനിലവാരത്തിലുള്ള ഒരു സ്കൂളാണ് ഞങ്ങളുടേതെന്നും ഓക്സ്ഫഡ് വിലയിരുത്തിയതിന്റെ തെളിവുകൂടിയാണ് രണ്ടാം തവണയും നേട്ടം ഞങ്ങളെ തേടിയെത്തിയതെന്ന് അലി ഹസൻ പറഞ്ഞു. 2021ൽ ഈ പദവി ലഭിച്ചതു മുതൽ സ്കൂൾ ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസുമായി സഹകരിച്ചു പ്രവർത്തിച്ചുവരുകയാണ്. ഇത് സ്കൂളിന്റെ നിലവാരത്തെ കൂടുതൽ ഉയരത്തിലേക്കെത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേേർത്തു.
സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷ്ഹൂദ്, ആക്ടിങ് പ്രിൻസിപ്പൽ അബ്ദുർറഹ്മാൻ ഖുഹേജി, മറ്റു സ്കൂൾ അധികൃതർ ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ് അധികൃതരായ ജെന്നിഫർ ഡെഗ്ഗൻ, ഗിൽവെസ്റ്റ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

