അൽമിനാർ എഫ്.സി ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsഅൽമിനാർ എഫ്.സി ഭാരവാഹികൾ
മനാമ: ബഹ്റൈനിലെ പ്രഫഷനൽ ഫുട്ബാൾ ടീമായ അൽമിനാർ എഫ്.സി ജനറൽ ബോഡി മീറ്റിങ് 2024 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാൻ: അബ്ദുൽ ലത്തീഫ്. ക്ലബിന്റെ പ്രസിഡന്റായി നിയാസ് തെയ്യനെയും ജനറൽ സെക്രട്ടറിയായി മുസ്തഫ, വൈസ് പ്രസിഡന്റായി മജീദ്, അജ്മൽ എന്നിവരെയും തെരഞ്ഞെടുത്തു. ജോ. സെക്രട്ടറിമാർ: ഹംസ, ഫായിസ്. ട്രഷറർ: അരുൺ.
ക്ലബിന്റെ അഡ്വൈസറി ബോർഡിലേക്ക് ബാങ്കോക്ക് റസ്റ്റാറന്റ് ഷംസുദ്ദീൻ, ബി.ഡി.എം.എ ചീഫ്മാസ്റ്റർ ഷാമിർഖാൻ, അമോഹ ഹിളർ, മെഹ്റൂഫ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ടീം മാനേജർ: അർഷാദ്. എക്സിക്യൂട്ടിവ് അംഗങ്ങൾ, മീഡിയ, പ്രാക്ടീസ് കോഓഡിനേഷൻ സ്ഥാനങ്ങളിലേക്കും അംഗങ്ങളെ തിരഞ്ഞെടുത്തു. പരിപാടിയിൽ അരുൺ സ്വാഗതവും ദിൽഷാബ് നന്ദിയും പറഞ്ഞു.

