അൽമഹാ സ്പോർട്സ് അക്കാദമി വോളിബാൾ: ഐ.വൈ.സി.സി ജേതാക്കൾ
text_fieldsമനാമ: അൽമഹാ സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച വോളിബാൾ ടൂർണമെന്റിൽ ഐ.വൈ.സി.സി ബഹ്റൈൻ ജേതാക്കളായി. അൽ ആലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് കെ.എം.സി.സി ടീമിനെയാണ് ഐ.വൈ.സി.സി സ്പൈക്കേഴ്സ് തോൽപിച്ചത്. മികച്ച കളിക്കാരനായി ഫഹദ്, മികച്ച സെറ്ററായി അമൽ, ബെസ്റ്റ് ലിബറോയായി ബെർണീ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മൂവരും ഐ.വൈ.സി.സി സ്പൈക്കേഴ്സിന്റെ കളിക്കാരാണ്.
ക്യാപ്റ്റൻ ഫഹദിന്റെ നേതൃത്വത്തിൽ മാലിക്, ബെർണീ, ജെയ്സ്, അമൽ, രാജു, ഷിനാസ്, ആഷിക്, നാസർ, ഫ്രാങ്കോ, ലിജോ, ആസിഫ് എന്നിവരടങ്ങിയ ടീമാണ് ചാമ്പ്യന്മാരായത്.
ടീം കോച്ച് ഷിന്റോ ജോസഫ്, കോഓഡിനേറ്റർ ജെയ്സ് ജോയ്, ടീം മാനേജർ ഫ്രാങ്കോ, സ്പോർട്സ് വിങ് കൺവീനർ ജിജോമോൻ മാത്യു.

