സമസ്ത ശതാബ്ദി യാത്രയിൽ പങ്കെടുത്തവരെ ആദരിച്ചു
text_fieldsഎസ്.കെ.എസ്.എസ്.എഫ് പ്രവർത്തക സമിതി അംഗങ്ങൾ
സമസ്ത ശതാബ്ദി യാത്രയിൽ പങ്കെടുത്തവരെ ആദരിക്കുന്നു
മനാമ: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷിക മഹാസമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ശതാബ്ദി ഐതിഹാസിക യാത്രയിൽ ഉടനീളം പങ്കാളികളായ സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡൻറ് വി.കെ. കുഞ്ഞഹമ്മദ് ഹാജിയേയും, എസ്.കെ.എസ്.എസ്.എഫ് പ്രവർത്തക സമിതി അംഗം നൗഫൽ വയനാടിനേയും എസ്.കെ.എസ്.എസ്. എഫ് ബഹ്റൈൻ മെമന്റോ നൽകി ആദരിച്ചു.
സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്റും ഗ്ലോബൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ വി.കെ. കുഞ്ഞഹമ്മദ് ഹാജിക്ക് സമസ്ത വൈസ് പ്രസിഡൻറും മുഹമ്മദ് യാസർ ജിഫ്രി തങ്ങളും എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ പ്രവർത്തക സമിതി അംഗം നൗഫൽ വയനാടിന് എസ് കെ എസ് എസ് എഫ് ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് സജീർ പന്തക്കലും സ്നേഹോപഹാരം നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

