സമസ്ത പൊതുപരീക്ഷ ഇന്നും നാളെയും
text_fieldsമനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷ ബോര്‍ഡ് ജനറൽ കലണ്ടര്‍ പ്രകാരം ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നടക്കുന്ന പൊതുപരീക്ഷ ബഹ്റൈനിൽ ഇന്നും നാളെയുമായി മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും. ബഹ്റൈൻ റേഞ്ചിലെ സമസ്തയുടെ പത്ത് മദ്റസകളിൽനിന്നായി 5, 7, 10, 12 ക്ലാസുകളിൽനിന്ന് 210 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വർഷങ്ങൾ പോലെ ഒരു സെറ്ററിലായി നടക്കുന്ന പരീക്ഷക്കുള്ള ഒരുക്കങ്ങൾ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ പൂർത്തിയായതായി സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പരീക്ഷക്ക് ബഹ്റൈൻ റേഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ അഷറഫ് അൻവരി ചേലക്കര സൂപ്രണ്ടായും, ബഷീർ ദാരിമി, റബീഅ് ഫൈസി, ഹംസ അൻവരി രിഫ, മുഹമ്മദ് മുസ്ലിയാർ ജിദാലി, ഹാഫിള് ശറഫുദ്ദീൻ മൗലവി, സൈദ് മുഹമ്മദ് വഹബി, നിശാൻ ബാഖവി, അബ്ദുറസാഖ് ഫൈസി, മജീദ് ഫൈസി എന്നിവർ സൂപ്പർവൈസർമാരായും പരീക്ഷകൾക്ക് നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

