സമസ്ത പൊതു പരീക്ഷ: ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
text_fieldsസമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നു
മനാമ: 2023-24 വാർഷിക പൊതുപരീക്ഷയിൽ ബഹ്റൈൻ റെയിഞ്ചിൽ ടോപ് പ്ലസ് നേടിയ ഗുദൈബിയ തഅലീമുൽ ഖുർആൻ മദ്റസയിലെ ഏഴാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് യാസീൻ, മുഹമ്മദ് റസീൻ എന്നീ വിദ്യാർഥികളെ ബഹ്റൈൻ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മെമന്റോ നൽകി അനുമോദിച്ചു. ഗുദൈബിയ മദ്റസയിൽ നടന്ന യോഗം ബഹ്റൈൻ റെയിഞ്ച് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് യാസർ ജിഫ്രി തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു.
ഉസ്താദ് സൈദ് മുഹമ്മദ് വഹബി, അസ്ലം ഹുദവി, ഷഹീർ കാട്ടാമ്പള്ളി, ഏരിയ പ്രസിഡന്റ് മഹ്മൂദ് മാട്ടൂൽ, സെക്രട്ടറി സനാഫ്, അബ്ദുൽ കരീം മാസ്റ്റർ, ഉമർ മുസ്ലിയാർ വയനാട് തുടങ്ങിയവർ സംസാരിച്ചു. സയ്യിദ് യാസിർ ജിഫ്രി തങ്ങൾ, എസ്.എം. അബ്ദുൽ വാഹിദ് എന്നിവർ വിദ്യാർഥികൾക്കുള്ള മെമന്റോ കൈമാറി.
ബഹ്റൈൻ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി അബ്ദുറഷീദ് ഫൈസി കമ്പളക്കാട് സ്വാഗതവും സെക്രട്ടറി അബ്ദുറസാഖ് നദ് വി നന്ദിയും പറഞ്ഞു.

